കേരള വനിത കോൺഗ്രസ് (എം) ആയിരം "ഗൃഹ ശ്രീ" യൂണിറ്റുകൾ രൂപീകരിക്കും; പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് ജോസ് കെ. മാണി എം.പിയുടെ നിർദ്ദേശപ്രകാരം

New Update

publive-image

പാലാ: സ്ത്രീശാക്തീകരണം സാദ്ധ്യമാക്കുന്നതിന് കേരള വനിതാ കോൺഗ്രസ് (എം ) ന്റെ നേതൃത്വത്തിൽ ഗൃഹശ്രീ യൂണിറ്റുകൾ രൂപീകരിക്കും. കേരള കോൺ (എം) ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ നിർദ്ദേശപ്രകാരമാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടു കൂടിയായ ബൈജു ജോൺ പുതിയിടത്തുചാലിൽ സംസ്ഥാന തലത്തിൽ പദ്ധതിക്കായുള്ള ഏകോപനത്തിന് നേതൃത്വം നൽകും.

Advertisment

വാർഡ്തലത്തിൽ പത്ത് മുതൽ ഇരുപത് വരെ വനിതകളെ ഉൾപ്പെടുത്തിയാണ് യൂണിറ്റുകൾ രൂപീകരിക്കുക. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിൽ അമ്പത്‌ ശതമാനം സംവരണം വന്നതോടുകൂടി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സ്ത്രീകളൂടെ പ്രസക്തി വർദ്ധിച്ചിരിക്കുന്ന സാഹചര്യം വിലയിരുത്തിയാണ് ഗൃഹ ശ്രീ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്‌.

ലിംഗസമത്വം ഉറപ്പാക്കാൻ വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ആവശ്യമാണ്. അതിനായി ഗൃഹശ്രീ യൂണിറ്റുകൾ ശക്തിപ്പെടുത്തി വനിതാ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് വനിതാ കോൺഗ്രസ് (എം) പ്രസിഡണ്ടും വനിതാ വികസന കോർപ്പറേഷൻ ഭരണ സമിതി അംഗവുമായ പെണ്ണമ്മ ജോസഫ് അറിയിച്ചു. .

Advertisment