പാലക്കാട്: സാധാരണക്കാരന് നീതി ഇപ്പോഴും അപ്രാപ്യമാണെന്നും സ്വന്തം അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കുവാൻ ദുർബല വിഭാഗങ്ങൾക്ക് വിഭാഗങ്ങൾക്ക് പറ്റുന്നില്ല എന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി അഭിപ്രായപെട്ടു. വിശ്വാസിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ഭരണഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കപ്പെടുന്നത് ചർച്ചാവിഷയമാക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. പാലക്കാട് ജില്ലാ കലക്ടർ മൃൺമയ് ജോഷി, ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. പി എം നായർ മുൻ ഡിജിപി മുഖ്യാതിഥിയായി.
കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ എങ്ങനെ തടയണമെന്നും കുടുംബത്തിലെ ഓരോരുത്തരും സ്വന്തം കുടുംബത്തിലും അയൽപക്കത്തെ കുടുംബങ്ങളിലും അതിക്രമങ്ങൾ തടയാൻ വിശ്വാസ് പോലെയുള്ള സന്നദ്ധ സംഘടനകളെ സമീപിക്കണമെന്നും പറഞ്ഞു. ശ്രീകുമാർ മേനോൻ ഇന്ത്യൻ അംബാസഡർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.
മുൻ ഐജി വി. എൻ രാജന്റെ സ്മരണാർത്ഥം ഏറ്റവും നല്ല സാമൂഹിക പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനക്ക് വിശ്വാസ് നൽകുന്ന പുരസ്കാരവും, ക്യാഷ് അവാർഡും സൈറ്റേഷനും കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന് വേണ്ടി പ്രൊഫസർ എം പി ആൻ്റണിയും, ഗോൾഡൻ പാട്രൻ അവാർഡ് ഡോക്ടർ പി എൻ നായരും വിശ്വാസിന്റെ പരേതനായ ട്രഷറർ ശ്രീകുമാറിന്റെ ഭാര്യ സുധയും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
വിശ്വാസിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങാനിരിക്കുന്ന വിശ്വാസ് ഇന്ത്യയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. വിശ്വാസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സി എസ് ആർ പദ്ധതി പ്രകാരം കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫൈനാൻസ് കോർപ്പറേഷൻ വിശ്വാസിന് അനുവദിച്ച ചെക്ക് ജില്ലാ കലക്ടറും വിശ്വാസിന്റെ ചിറ്റൂർ സർവീസ് പ്രൊവൈഡിങ് സെന്ററിന്റെ കൺവീനർ ആയ വി പി കുര്യാക്കോസും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
2021-22ലെ പാലക്കാട് ജില്ലയിലെ നിയമവിദ്യാലയങ്ങളിൽ നിന്ന് ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള പ്രൊഫ. എൻ. ആർ. മാധവ മേനോൻ പുരസ്കാരം വി ആർ കൃഷ്ണൻ എഴുത്തച്ഛൻ ലോ കോളേജിലെ കെ അഭിജിത്ത് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ഷൊർണൂർ അൽ അമീൻ ലോ കോളജിലെ ഇ ഗ്രീഷ്മ, ഐ എസ് അഞ്ജന, കൊല്ലംകോട് വി ആർ കൃഷ്ണൻ എഴുത്തച്ഛൻ ലോ കോളേജിലെ എസ്. അനൈദ എന്നിവർക്ക് പ്രോത്സാഹന സമ്മാനവും നൽകി
വിശ്വാസ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന കലാപരിപാടികളിൽ പങ്കെടുത്ത എൻട്രി ഹോം ഫോർ ഗേൾസിലെ അന്തേവാസികൾക്കു വേണ്ടിയുള്ള സമ്മാനങ്ങൾ മാനേജർ സ്വാതി ഏറ്റു വാങ്ങി. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങളെ കുറിച്ചുള്ള ഫ്ലാഷ് സംഘടിപ്പിച്ച ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെൻറ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
വിശ്വാസ കാരുണ്യനിധിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പത്താം വാർഷികത്തോട് അനുബന്ധിച്ച് വിശ്വാസിന്റെ ഫൗണ്ടർ മെമ്പർമാരായ വി പി കുര്യാക്കോസ്, ബീനാ ഗോവിന്ദ്, പി. പ്രേംനാഥ്, അഡ്വ. ഗിരീഷ് മേനോൻ, പ്രഭുല്ല ദാസ്, അഡ്വ. എസ് ശാന്ത ദേവി, ബി ജയരാജൻ, എം പി സുകുമാരൻ, അഡ്വ. ടി റീന, ഡോ. ജോസ്പോൾ, ഡോ കെ തോമസ് ജോർജ് എന്നിവരെയും വിശ്വാസിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധത്തിലും സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന രാജു ടോപ്പ് ഇൻ ടൗൺ, റോട്ടറി ക്ലബ്ബ് പാലക്കാട് ഈസ്റ്റ്, യുവ സ്വരാജ്, എസ്.സി. ഐ, പാലക്കാട്, ഈശ്വർ ചാരിറ്റബിൾ ട്രസ്റ്റ്, എം. എ. പ്ല, ലീഡ് കോളേജ് ഓഫ് മാനേജ്മെൻറ്, ശ്രീജിത്ത് ചാലക്കൽ, ഐടിഐ പാലക്കാട്, ഡോക്ടർ ബാക്ക്, ടി രമേശ്, പ്രീകോട്ട് മിൽസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻറ് ദേവി കൃപ, നിയമവേദി ചെയർപേഴ്സൺ അഡ്വക്കേറ്റ് ശാന്താ ദേവി, ജോയിൻ സെക്രട്ടറി മാരായ ശ്രീമതി ദീപാ ജയപ്രകാശ് അഡ്വ. രാഖി ട്രഷറർ എം ദേവദാസൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോക്ടർ കെ തോമസ് ജോർജ്, ഡോക്ടർ ജോസ് പോൾ, എം പി സുകുമാരൻ, രഘുനന്ദൻ പാറക്കൽ, അൻസാരി, വോളണ്ടിയർ ലേഖ മേനോൻ, അഡ്വ. അജയ് കൃഷ്ണൻ, അഡ്വ. എം മനോജ്, ദീപ്തി പ്രതീഷ്, എന്നിവർ പങ്കെടുത്തു. വിശ്വാസ് വൈസ് പ്രസിഡൻറ് ബി ജയരാജൻ നന്ദി പറഞ്ഞു.
ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ ബീദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ മുസ്ലികൾക്കുള്ള നാലു ശതമാനം ഒബിസി സംവരണം കർണാടക സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയത്. ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആർത്തി കാരണവുമാണിത്. സർദാർ പട്ടേൽ ഇല്ലായിരുന്നെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അമിത് ഷാ […]
സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ് അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ,സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം […]
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിത്തം. സെക്ടർ ഏഴിലാണ് തീപിടിത്തമുണ്ടായത്. തീ ഉടനെ അണയ്ക്കാനാവുമെന്നാണ് പ്രതീക്ഷയെന്നാണ് ഫയർ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്താണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. 12 ദിവസം നീണ്ടുനിന്ന തീപിടത്തത്തിനു ശേഷം വീണ്ടും തീ പടർന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.
യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. […]
കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്.ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബെംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഒമാന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനവും മാലിയില്‍നിന്നുള്ള ഒരു വിമാനവും വഴിതിരിച്ചുവിട്ടു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്. തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി റണ്‍വേ സജ്ജമാക്കിയ ശേഷമാണ് തുറക്കാനായത്. ഉച്ചയ്ക്ക് […]
എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ സമാന്തര കുടിവെള്ള വിതരണം ആരംഭിച്ചു. സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി. സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് […]
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ ലഭിക്കും. കേരളത്തിലെ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 26 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് […]
ഹൂസ്റ്റൺ: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗങ്ങൾ. പുതുതായി രൂപീകരിക്കുന്ന ഫ്ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് […]
ന്യൂഡൽഹി: മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്, ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്നും സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂമെന്നും അവര്‍ പറഞ്ഞു. രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിലാണ് ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. രക്ത സാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. രക്തസാക്ഷിയായ പിതാവിനെ പലതവണ പാര്‍ലമെന്റില്‍ പലതവണ അപമാനിച്ചു. രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും […]