New Update
/sathyam/media/post_attachments/gJkfZpEMbf3wTo9gmPQJ.jpg)
തിരൂർ :കുട്ടികളിൽ സ്വാധീനിക്കുന്ന ഉത്കണ്ഠ,പരാജയബോധം,കുടുംബത്തിലെ അരക്ഷിതാവസ്ഥ എന്നിവയുടെ ജീവിത സാഹചര്യങ്ങൾ ആവിഷ്‌കരിച്ച കുഞ്ഞുസിനിമ 'അപ്പുവിന്റെ അമ്മ' സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു.ചിത്രരശ്മി പ്രൊഡക്ഷൻസ് ഒരുക്കിയ ചിത്രം ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് പ്രേക്ഷകരിൽ എത്തിക്കുന്നത്.കഥ:ദിവ്യശ്രീ,തിരക്കഥ,സംഭാഷണം:ഊരാളി ജയപ്രകാശ്.ക്യാമറ :രമേഷ് പരപ്പനങ്ങാടി, സഹസംവിധാനം:ബിജു കൃഷ്ണ, പ്രൊ.കൺടോളർ:രതീഷ് പട്ടാമ്പി,
Advertisment
പ്രൊ.എക്സിക്യൂട്ടീവ്:മനു പാണ്ഡമംഗലം,
സംഗീതം:കോട്ടക്കൽ മുരളി,ചമയം:രാജരാജേശ്വരി.ആർട്ട്:ഉണ്ണി ഉഗ്രപുരം.ലതാദിനേശ്,പാർവൺ,ഊർമിള മേലേതിൽ,ഡോ:സന്തോഷ് വള്ളിക്കാട്,ഡോ:ബിജി,വിനീഷ് തേഞ്ഞിപ്പലം,സ്മിത,സത്യഭാമ, ആർ.കെ.താനൂർ,സുബൈർ കോട്ടക്കൽ,ബാലു കോട്ടക്കൽ തുടങ്ങി ഒട്ടനവധിപേർ ഈ ചിത്രത്തിലുണ്ട്.
സമൂഹത്തിന് ഒരു നല്ല സന്ദേശം പകരുന്നതും ലാളിത്യമാർന്ന സ്നേഹ കാഴ്ചകൾ സമന്വയിച്ചതുമാണ്
അപ്പുവിന്റെ അമ്മ എന്ന ചെറു ചിത്രം.ഓരോ അമ്മമാർക്കും വേണ്ടിയുള്ള സമർപ്പണമാണ് വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ തയ്യാറാക്കിയ ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
തിരക്കഥാകൃത്ത് ഊരാളി ജയപ്രകാശ്,സംവിധായകൻ മിഥുൻ വർമ,ദിവ്യശ്രീ,സുബൈർ കോട്ടക്കൽ, രാജരാജേശ്വരി തുടങ്ങിയവർ ചിത്രത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us