Advertisment

ജീവിതവിജയത്തിന് ക്ഷമയും, പ്രയത്നവും ആവശ്യമാണ് : ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഉമാ പ്രേമൻ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട് : കരിമ്പ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട വിവിധ സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചു

കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വ്യത്യസ്ത മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും കേരള സഹകരണ വകുപ്പിന്റെ മെമ്പർ സമാശ്വാസനിധി പദ്ധതി പ്രകാരം, മാരകമായ അസുഖങ്ങൾ ബാധിച്ച മെമ്പർമാർക്കുള്ള സഹായ വിതരണത്തിന്റെയും ഉദ്ഘാടനം ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടറും സാമൂഹ്യപ്രവർത്തകയുമായ ഉമാ പ്രേമൻ നടത്തി.ബാങ്ക് പ്രസിഡന്റ് വി.കെ.ഷൈജു അധ്യക്ഷനായി.

ജീവിതവിജയത്തിന് ക്ഷമയും,പ്രയത്നവും ആവശ്യമാണ്. സാമൂഹ്യ നന്മയിൽ എന്തെങ്കിലും അടയാളങ്ങൾ ബാക്കി വെക്കുന്നതാവണം ജീവിതം. കാരുണ്യപ്രേരിതമായി വേദനയനുഭവിക്കുന്നവരുടെ ജീവിതത്തിൽ താൻ വരുത്തിയ മാറ്റങ്ങളെ കുറിച്ച് പ്രചോദനാത്മകമായിഅവർ വിദ്യാർഥികളോട് സംസാരിച്ചു.

ബാങ്ക് സാരഥികളായ യൂസഫ് പാലക്കൽ,മാത്യു സിഎം,ജെന്നി ജോൺ,രാജി പഴയകളം,ഹസീന, സബൂറ തുടങ്ങിയവർ സഹായ വിതരണ ചടങ്ങിൽ സംസാരിച്ചു.

വ്യത്യസ്ത മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായ കരിമ്പ സെന്റ് മേരിസ് ബഥനി സ്കൂളും റണ്ണറപ്പായ ദാറുൽമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് ജെ.ദാവൂദ് സ്വാഗതവും സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.

Advertisment