Advertisment

ജീവിത ശൈലിയില്‍ വരുന്ന രോഗങ്ങളെ പ്രതിരോധിക്കാനും ഭാവിയില്‍ രോഗം വരാതിരിക്കാനും  മികച്ച വ്യായാമ പരിശീലന  മുറയുമായി ജിം മാസ്റ്റർ പ്രശാന്ത്

New Update
publive-image
Advertisment
തച്ചമ്പാറ :ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണം വാരിക്കഴിക്കാനുള്ള ലൈസന്‍സാണ് ജിമ്മില്‍ പോക്ക് എന്ന് കരുതിയെങ്കില്‍ തെറ്റി.ആരോഗ്യ പ്രശ്‌നങ്ങളുടെ വലിയൊരു കാരണം നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ്.കൃത്യമായ വ്യായാമങ്ങള്‍ക്കൊപ്പം ആരോഗ്യകരമായ ഭക്ഷണ രീതികളും ശീലമാക്കാതെ നമ്മുടെ ആരോഗ്യം സുരക്ഷിതമാവില്ലെന്നാണ് തച്ചമ്പാറ സ്റ്റാർസ് ഹെൽത്ത് ക്ലബ്ബിലെ മുതുകുറുശ്ശി സ്വദേശിയായ പ്രശാന്ത് എന്ന ജിം മാസ്റ്ററുടെ കാഴ്ചപ്പാട്. ജിമ്മിലെ എല്ലാ അംഗങ്ങൾക്കും മികച്ച തരത്തിലുള്ള പരിശീലനം നൽകുന്നു.എങ്ങിനെ എല്ലാമാണ് ഒരു നല്ല ശരീരം കാത്തുസൂക്ഷിക്കുക എന്നും ജിമ്മിലെ അംഗങ്ങൾക്ക് വളരെ വ്യക്തമായ തരത്തിൽ മാസ്റ്റർ പറഞ്ഞു കൊടുക്കുന്നു.
എല്ലാവരും തിരക്കുള്ള ആളുകൾ തന്നെയാണ് നമ്മൾ ആണ് നമ്മുടെ ശരീരം ഈ തിരക്കിട്ട ജീവിതത്തിൽ കാത്തുസൂക്ഷിക്കേണ്ടത്.ജോലി,ഉറക്കം എന്നിവയുൾപ്പെടെയുള്ള ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങൾക്കിടയിൽ,ഒരാൾക്ക് സമയം കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കാം. എന്നാൽ 40 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ എങ്കിലും വർക്കൗട്ട് ചെയ്യുന്നത് നല്ലതാണ്. 25 വയസ്സുള്ള ഒരു പുരുഷൻ 55 വയസ്സുള്ള ഒരു സ്ത്രീയുടെ അതേ ലക്ഷ്യങ്ങൾ സ്ഥാപിക്കില്ല, കാരണം അവന് സമാന ആവശ്യങ്ങളോ കഴിവുകളോ ഉണ്ടായിരിക്കില്ല. വാഗ്ദാനം ചെയ്യുന്ന കായിക,ശാരീരിക വ്യായാമങ്ങളുടെ വൈവിധ്യം വളരെ വിശാലമാണ്,ഓരോ വ്യക്തിക്കും അവരുടെ സ്വന്തം വേഗതയിൽ അവരുടെ പരിശീലനം ആഴത്തിലാക്കാനും അവരുടെ ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്താനും കഴിയും.
തന്റെ ജിമ്മിൽ പരിശീലനത്തിനായി എത്തുന്നവരുടെ ആരോഗ്യ സ്ഥിതി നോക്കിയുള്ള പരിശീലനവും പലതരം രോഗങ്ങൾ മാറുന്നതിനും പ്രത്യേക പരിശീലനം നൽകാറുണ്ടെന്നും ജിമ്മാസ്റ്റർ പ്രശാന്ത് പറയുന്നു.
ഭക്ഷണം,വിശ്രമം,മാനസിക ഉല്ലാസം,വ്യായാമം എന്നീ ഘടകങ്ങളാണ് ആരോഗ്യത്തെ പ്രധാനമായും സ്വാധീനിക്കുന്നത്. ഒരു ദിവസം പോലും ജിമ്മിൽ പോകുന്നത് മുടക്കാത്ത എത്രയോ ആളുകൾ നമുക്ക് ചുറ്റുമുണ്ട്.പ്രശാന്തിനു കീഴിൽ ജിമ്മിൽ വന്ന് വര്‍ക്ക്ഔട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരിൽ സമൂഹത്തിലെ വിവിധ തലത്തിലുള്ളവർ വരെ ഉൾപ്പെടുന്നു.
Advertisment