Advertisment

ഹൃദ്യമായ അനുഭവമായി ഓർമ്മച്ചെപ്പ് ;1986 കാലത്ത് ഒന്നിച്ചു പഠിച്ചവർ സ്നേഹ സംഗമം നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

മണ്ണാർക്കാട്:ഓര്‍മയുടെ ഊഞ്ഞാലുകെട്ടി നീണ്ട മൂന്നു പതിറ്റാണ്ടിനു ശേഷം പഴയ സഹപാഠികള്‍ ഒത്തു കൂടിയപ്പോള്‍ അവര്‍ക്കത് അനിര്‍വചനീയമായ അനുഭവമായി. വിദ്യാപാരലൽ കോളജിലെ 84-86 കാലഘട്ടത്തിൽ പഠിച്ച പിഡിസി ബാച്ചിന്റെ വാട്ട്സ് അപ്പ് കൂട്ടായ്മയായ "ഓർമ്മച്ചെപ്പിന്റെ "ഒത്തുചേരൽ മണ്ണാർക്കാട് കോടതിപടിയിലെ എമറാൾഡ് ഹോട്ടലിൽ അദ്ധ്യാപകനും പിന്നണി ഗായകനുമായ രവി സാർ ഉത്ഘാടനം ചെയ്തു.

ഇന്ത്യക്കകത്തും മറ്റ് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവരുടെ ഒത്തുചേർന്ന് കലാ-കായിക പരിപാടികളും അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. 1986 ൽ കൂടെ പഠിച്ചവരെ വീണ്ടും കണ്ടുമുട്ടുവാൻ ഉള്ള അവസരം ഒരുക്കിയത് അധ്യാപകൻ രവി ആയിരുന്നു. പഠിതാക്കൾക്കെല്ലാം ഹൃദ്യമായ അനുഭവമായി ഓർമ്മച്ചെപ്പ്.

Advertisment