/sathyam/media/post_attachments/kEbnhyvufxDeiXwP2vDd.jpg)
മുണ്ടൂർ :നാടിന് നന്മയേകുന്ന നിരവധി പ്രവർത്തനങ്ങളാണ് കാഞ്ഞിക്കുളം എംഎൽഎ റോഡിലുള്ള വെട്ടിതൊടി ഗ്രാമ ദീപം വായനശാലക്കു കീഴിൽ നടക്കുന്നത്. ഗ്രാമത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വേറിട്ട രീതിയിലാണ് ഗ്രാമദീപം വായന ശാലയുടെ പ്രവർത്തനം.
ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളേണ്ട വായനശാല എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച് വ്യക്തമായ കർമ്മപദ്ധതി തന്നെ വായനശാല ഭാരവാഹികൾക്കുണ്ട്.
അക്ഷയ സെന്റർ ഹോമിയോ/ആയൂർവേദ ഡിസ്പെൻസറി, ട്യൂഷൻ സെന്റർ,യോഗ സെന്റർ, പിഎസ്‌സി കോച്ചിംഗ് സെന്റർ തുടങ്ങി വിപുലമായ കർമ്മ പദ്ധതികളാണ് ഗ്രാമദീപം വായനശാലയുടെ തുടർ സംരംഭങ്ങൾ. ഗ്രാമദീപം വായനശാല വേറിട്ട രീതിയിലൂടെ
പ്രവർത്തിച്ച് സാക്ഷാത്കരിച്ച ആദ്യ സംരംഭമായ മൃഗാശുപത്രിയുടെ ഉപകേന്ദ്രം മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ നിർവഹിച്ചു.മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി.ശിവദാസ് അധ്യക്ഷനായി.
/sathyam/media/post_attachments/eVOmOU8A3qTGcjAoBOL6.jpg)
ആദ്യഘട്ടമായി സ്ഥാപിച്ച മൃഗാശുപത്രി കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ലൈബ്രറിക്കുള്ള നിർമ്മാണോദ്ഘാടനവും എംഎൽഎ നിർവഹിച്ചു.
30 വർഷത്തിലധികമായി പരിമിതമായ സൗകര്യത്തിലും സമയത്തിലും പ്രവർത്തിച്ചുകൊണ്ടിരുന്ന മൃഗാശുപത്രിക്ക് ഇതോടെ വിപുലമായ സൗകര്യങ്ങൾ കൈവന്നിരിക്കുകയാണ്.
കേരള കലാമണ്ഡലം റജിസ്ട്രാർ പി.രാജേഷ് കുമാർ വിശിഷ്ടാതിഥിയായി.പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. ഷാഹിന,മുണ്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ കുമാരി രമ്യമോൾ,മുണ്ടൂർ പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ.അരോൺ ജേക്കബ്,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഹേമാംബിക,എം വി. കൃഷ്ണനുണ്ണി തുടങ്ങിയവർ സംസാരിച്ചു.
മൃഗാശുപത്രിയുടെ ആദ്യകാല ജീവനക്കാരായ രാധാകൃഷ്ണൻ, സുരേന്ദ്രൻ എന്നിവർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.കെ.വി.വിനോദ് കുമാർ സ്വാഗതവും,എം.ആർ.ഉമേഷ് നന്ദിയും പറഞ്ഞു