പൊന്നാനി: "സാംസ്കാരിക വികസനം, സാംസ്കാരിക നിക്ഷേപം" എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം (എസ് വൈ എസ്) പൊന്നാനി സോണൽ കമ്മിറ്റി യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു. യുവജനാവേശം ആദ്യാവസാനം അലയടിച്ച പരിപാടി പന്ത്രണ്ട് മണിക്കൂർ നീണ്ട് നിന്നു.
വിജ്ഞാനവും വിചാരവും ആനുകാലിക പ്രസക്തമായ ചർച്ചകളും കൊണ്ട് യൂത്ത് പാർലമെന്റ് സുന്നീ യുവതയുടെ ചലനാത്മക മുഖം അനാവരണം ചെയ്തു. യുവാക്കളുടെ കരമാവേശവും മുതിർന്നവരുടെ പണ്ഡിതോചിതമായ മാർഗദർശങ്ങളും എസ് വൈ എസ് യൂത്ത് പാർലമെന്റ് വളരുന്ന തലമുറയ്ക്ക് ദിശാബോധം നൽകിയ സുകൃതമായി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറാ അംഗം അബൂ ഹനീഫ അൽഫൈസി പരിപാടി ഉദ്‌ഘാടനം ചെയ്തു. പൊന്നാനി നിയമസഭാംഗം പി നന്ദകുമാർ മുഖ്യാതിഥിയായി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും സ്വാഗതസംഘം ചെയർമാനുമായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ, അഷ്‌റഫ് ബാഖവി അയിരൂർ, അബ്ദുൽകരീം സഅദി, കെ വി സകീർ, ഉസ്‌മാൻ കാമിൽ സഖാഫി, സിദ്ധീഖ് അൻവരി, ഷമീർ വടക്കേപ്പുറം, അബൂബക്കർ മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ വെച്ച് പൊന്നാനിയുടെ വികസന വഴികളിൽ സേവനം അർപ്പിച്ചവരായ മാധ്യമ പ്രവർത്തകരെ എസ് വൈ എസ് ആദരിച്ചു. പൊന്നാനിയിലെ റിപ്പോർട്ടർമാരായ പ്രദിപ് കുമാർ (മാതൃഭൂമി), സക്കറിയ അലിയത്ത് (സിറാജ്), ജിബീഷ് വൈലിപ്പാട് (മലയാള മനോരമ), നദീർ (കേരള കൗമുദി), നൗഷാദ് പുത്തൻപുരയിൽ (മാധ്യമം), സജീഷ് പി ( ദേശാഭിമാനി), ആദിൽ റഹ്മാൻ (കിങ്ങ് ടി വി), സക്കീർ (പേജ് ടി വി), സമീർ അഹമ്മദ് (പൊന്നാനി ചാനൽ) എന്നിവർക്ക് പി നന്ദകുമാർ എം എൽ എ പുരസ്‌കാരം സമ്മാനിച്ചു.
സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് സ്വലാഹുദ്ധീൻ അൽബുഖാരി, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഫൈനാൻസ് സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.