Advertisment

മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് സംശയം; പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നു

New Update

പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് സംശയം. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നു. ഇത് പുലി ആണെന്ന് നാട്ടുകാർ പറയുന്നു. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു.

Advertisment

publive-image

ഇതിനിടെ വന്യമൃഗ ശല്യത്തിന് പരിഹാരം തേടി വയനാട് പൊന്മുടികോട്ടയിലെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കും. രാവിലെ 10 മണിമുതൽ ബത്തേരി ആയിരംകൊല്ലി റോഡാണ് നാട്ടുകാർ ഉപരോധിക്കുക. 2 മാസം കഴിഞ്ഞിട്ടും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് റോ‍ഡ് ഉപരോധം.

പൊന്മുടികോട്ടയിൽ പുലിയുടെ സാന്നിധ്യവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കടുവയെ പിടികൂടാൻ കൂടും നിരീക്ഷണ ക്യാമറകളും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി പെരുവന്താനം പഞ്ചായത്തിലെ കാട്ടാൻ ശല്യത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷധിച്ച് പെരുവന്താനം പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുകയാണ്. യുഡിഎഫാണ് ഹർത്താലിന് ആഹ്വാനം ചെയ്തത് TR&T എസ്റ്റേറ്റിൽ ഇരുപതിലധികം വരുന്ന കാട്ടാനക്കൂട്ടം തോട്ടം തൊഴിലാളികൾക്ക് ജോലി ചെയ്യുവാൻ കുഴിയാത്ത വിധത്തിൽ ഭീഷണി ഉയർത്തുന്നു.

ഈ ആനക്കൂട്ടം തെക്കേമല, പാലൂർക്കാവ്, കാനംമല തുടങ്ങിയ കാർഷിക മേഖലയിലേയ്ക്ക് കടന്നുകയറുന്ന സാഹചര്യം ഉണ്ടായതിനാൽ നാട്ടുകാർ തീ ഇട്ടാണ് ആനകളെ തുരത്താൻ ശ്രമിച്ചത്. എന്നിട്ടും ശാശ്വതമായ പരിഹാരമായില്ല. വൈകിട്ട് ആറു മണിവരെയാണ് ഹർത്താൽ. കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയപാതയിൽ വാഹനങ്ങൾ ഓടിക്കുന്നതിൽ തടസ്സില്ലെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു

Advertisment