Advertisment

വിദേശമദ്യകേന്ദ്രത്തിനെതിരെ സംയുക്ത സമര സമിതി ; സമരക്കാരെ നേതാക്കൾ  സന്ദർശിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
publive-image
Advertisment
മുണ്ടൂർ :കപ്ലിപ്പാറയിൽ വിദേശമദ്യകേന്ദ്രത്തിനെതിരായി നടക്കുന്ന സമരത്തിന്​ പിന്തുണയുമായി പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ ​ സമരവേദിയിലെത്തി.ജനങ്ങൾ തിങ്ങിത്താമസിക്കുന്നതും ആരാധനാലയങ്ങൾ അടക്കമുള്ള നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതുമായ പ്രധാന കവലയിൽ മദ്യഷാപ്പ് പ്രവർത്തിപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നും വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും എംപി പറഞ്ഞു.
25ന് വൈകിട്ട് ആണ് ഇവിടെ കൺസ്യൂമർഫെഡ് ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങിയത്.എന്നാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സമരക്കാരെ അവഗണിച്ച് ഔട്ട്ലെറ്റിന് പ്രവർത്തിക്കാനായില്ല.മുഴുസമയവും ആളുകൾ ഇവിടെ നിന്നും പിരിഞ്ഞു പോകാതെ കുത്തിയിരിപ്പാണ്.സ്ഥാപനം തുടങ്ങുന്നില്ല എന്നും പറഞ്ഞ് ഈ നാട്ടുകാരെ കബളിപ്പിച്ചാണ് ബന്ധപ്പെട്ടവർ ഇതിന് അനുമതി നൽകിയിരിക്കുന്നത്. ദേശീയപാതയിൽ നിന്നും പാലക്കീഴ് ക്ഷേത്രത്തിലേക്കുള്ള ഈ പ്രധാന വഴിയിൽ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നു.കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളത്. മലമ്പുഴ എംഎൽഎ  എ പ്രഭാകരനും സമരപ്പന്തലിൽ എത്തി സംയുക്ത സമരസമിതി പ്രവർത്തകരുമായി സംസാരിച്ചു.
Advertisment