Advertisment

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പാലക്കാട് ജില്ലാ പ്രസിഡന്റ്: ഷമീർ ബാബു വല്ലപ്പുഴ ജനറൽ സെക്രട്ടറി: റിയാസ് മേലേടത്ത് 

New Update
publive-image
Advertisment
പാലക്കാട്: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് പാലക്കാട് 2023-2024 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഷമീർ ബാബു വല്ലപ്പുഴയെയും ജനറൽ സെക്രട്ടറിയായി റിയാസ് മേലേടത്തിനെയും വൈസ് പ്രസിഡന്റായി ഡോ.സഫീർ കെ.എ യും തിരഞ്ഞെടുത്തു.  സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി ഇലക്ഷന് നേതൃത്വം നൽകി.  സെക്രട്ടറിമാരായി നൗഷാദ് ആലവി, വി.എം. സാദിഖ്, ഡോ.മൊയ്തുപ്പ, അൻഷിഫ് അഹമ്മദ്, നസീഫ് എം.ഇ എന്നിവരെയും തെരഞ്ഞെടുത്തു.
ജില്ലാ സമിതിയംഗങ്ങൾ ടി.പി സ്വാലിഹ്,മുജീബ് റഹ്മാൻ എസ്,ഷാഹിൻ സി.എസ്, ഫാസിൽ ആലത്തൂർ,നവാഫ് പത്തിരിപ്പാല, ഫിറോസ് റഹ്മാൻ.എഫ്,മുഹ്സിൻ തൃത്താല,മുഹമ്മദ് മുഫ്ലിഹ് ടി.എൻ, റഫീഖ് പുതുപ്പള്ളി തെരുവ്, സുൽഫിക്കർ അലി അഹമ്മദ് എൻ,സൽമാനുൽ ഫാരിസ്,റഫീഖ് പുതുക്കോട് എന്നിവരെ തിരഞ്ഞെടുത്തു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസ്സൻ നദ്‌വി, സോളിഡാരിറ്റി മുൻ ജില്ലാ പ്രസിഡന്റ് ടി  പി സ്വാലിഹ് ജനറൽ സെക്രട്ടറി സഫീർ എന്നിവർ സംസാരിച്ചു
Advertisment