മെയ്ക്ക് ഇന്‍ കേരള പദ്ധതിക്ക് 100 കോടി രൂപ; കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ്

New Update

publive-image

തിരുവനന്തപുരം: കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിനായി 200 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് മെയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Advertisment

മെയ്ക്ക് ഇന്‍ കേരള പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു. മെയ്ക്ക് ഇന്‍ കേരളയിലൂടെ കാര്‍ഷിക സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കും.

ജോലിക്കായി യുവാക്കള്‍ കേരളം വിട്ടു പോകുന്ന സാഹചര്യമാണെന്നും, അവര്‍ക്ക് കാര്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കി കേരളത്തില്‍ തന്നെ തുടരുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

Advertisment