പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കൊള്ള ബഡ്ജറ്റിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു

New Update

publive-image

പൊന്നാനി: കേരള നിയമസഭയിൽ ധനകാര്യമന്ത്രി ബാലഗോപാലൻ ഇന്ന് അവതരിപ്പിച്ച സാധാരണക്കാരയും പാവങ്ങളെയും ദുരിതത്തിലാക്കുന്ന കൊള്ള ബഡ്ജറ്റിന്റെ കോപ്പി പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽ കത്തിച്ചു പ്രതിഷേധിച്ചു. കെ.പി.സി.സി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ കത്തിക്കൽ സമരം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

മണ്ഡലം പ്രസിഡണ്ട് എം. അബ്ദുൾ ലത്തീഫ് അദ്ധ്യഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് മുഖ്യപ്രഭാഷണം നടത്തി. പുന്നക്കൽ സുരേഷ്, എ.പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എം.രാമനാഥൻ, കെ.ജയപ്രകാശ്, എൻ.പി. സേതുമാധവൻ, സക്കീർ അഴീക്കൽ, അലി കാസിം, കെ.മുരളീധരൻ,ടി.സതീഷൻ, എ.വസുന്ധരൻ, കെ.മുഹമ്മത്, മനാഫ് കാവി,രാജ് കുമാർ കുറ്റിക്കാട്, ഭഗീരഥൻ എന്നിവർ പ്രസംഗിച്ചു.

Advertisment