കൊല്ലത്ത് പട്ടാപ്പകല്‍ വൃദ്ധയെ ചവിട്ടി വീഴ്‌ത്തി മൂന്ന് സ്ത്രീകൾ മാല മോഷ്‌ടിച്ചു

New Update

publive-image

കൊല്ലം : നഗരത്തിൽ പട്ടാപ്പകല്‍ വൃദ്ധയെ ചവിട്ടി വീഴ്‌ത്തി മൂന്ന് സ്ത്രീകൾ മാല മോഷ്‌ടിച്ചു. ഇരവിപുരം സ്വദേശി തങ്കമ്മയുടെ ഒന്നര പവന്‍റെ മാലയാണ് പ്രതികൾ കവർന്നത്. കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ തങ്കമ്മയെ പിന്തുടർന്നാണ് കവർച്ച നടത്തിയത്. ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങി മടങ്ങിയ തങ്കമ്മ സമീപത്തെ ചെരുപ്പ് കടയിൽ കയറി.

Advertisment

ഇവിടെയെത്തിയ ഈ സ്ത്രീകൾ മനപ്പൂര്‍വം തിരക്കുണ്ടാക്കുകയും കടയിൽ നിന്ന് പുറത്തേക്കിറങ്ങിയ വൃദ്ധയെ പുറകിൽ നിന്ന് ചവിട്ടി വീഴ്‌ത്തിയ ശേഷം മാല കവരുകയായിരുന്നു. ഇതിന് ശേഷം മോഷ്‌ടാക്കൾ ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. തങ്കമ്മയുടെ നിലവിളി കേട്ടെത്തിയവർ ഓട്ടോയെ പിന്തുടർന്നെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. സ്‌ത്രീകളായ സ്ഥിരം മോഷ്‌ടാക്കളുടെ ചിത്രങ്ങൾ പോലീസ് കാണിച്ചെങ്കിലും ഇവരാരും അല്ലെന്ന് വൃദ്ധ പറഞ്ഞു. ഉത്സവ കാലമായതോടെ നിരവധി മോഷ്‌ടാക്കൾ നഗരത്തിൽ എത്തിയതായാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.

Advertisment