New Update
Advertisment
കല്ലമ്പലം: കുപ്രസിദ്ധ ഗുണ്ട കാപ്പ നിയമപ്രകാരം അറസ്റ്റിൽ. മാവിൻമൂട് അശ്വതി ഭവനിൽ വാള ബിജു എന്ന ബിജുവിനെയാണ് (48) അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പ്രതിക്കെതിരെ നിരവധി കേസുകളാണുള്ളത്. അടിപിടി, കൊലപാതക ശ്രമം, വീട് ആക്രമിച്ച് ബലാത്സംഗ ശ്രമം, എ.ടി.എം കവർച്ച, പോക്സോ ഉൾപ്പെടെ കേസുകൾ കല്ലമ്പലം സ്റ്റേഷനിൽ നിലവിലുണ്ട്.
തുടർന്നാണ് സാമൂഹികവിരുദ്ധ നിയന്ത്രണ നിയമപ്രകാരം ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. കല്ലമ്പലം സി.ഐ വിജയരാഘവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി.