New Update
Advertisment
കണ്ണൂർ: ജീവിതശൈലി മാറ്റങ്ങളുടെയും പരിസ്ഥിതി വ്യതിയാനങ്ങളുടെയും ഭാഗമായി കൊണ്ട് സമൂഹത്തിൽ വ്യാപകമാകുന്ന കാൻസർ രോഗത്തിനെതിരെ ബോധവൽക്കരണവും പ്രതിരോധവും ലക്ഷ്യം വെച്ചുകൊണ്ടുള്ള സാമൂഹ്യ കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്ന് ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ ഐഡി ആർ എൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ആഹ്വാനം ചെയ്തു.
“സമാധാനവും ആരോഗ്യവുമുള്ള ലോകം സൃഷ്ടിച്ചെടുക്കുക”എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ലോക കാൻസർ ദിനാചരണം. ബോധവൽക്കരണ സെമിനാർ ഐ ഡി ആർ എൽ ചെയർമാൻ ഡോ സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്തു. ക്യാൻസർ രോഗ ലക്ഷണവും പ്രതിരോധവും എന്ന വിഷയത്തിൽ ഡോ നിത്യ നമ്പ്യാർ, ഡോ റിയ കുര്യൻ, ക്സാറാ കിഷോർ ക്ലാസെടുത്തു.
ഐ ഡി ആർ എല്ലിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സാമൂഹിക കൂട്ടായ്മകളുമായി സഹകരിച്ചുകൊണ്ട് അന്നേ ദിവസം വിവിധ ബോധവൽക്കരണ പരിപാടികൾ നടന്നു വരുന്നുണ്ട്.