/sathyam/media/post_attachments/wM1wvafu5d08rPcmnh02.jpg)
കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം ഇന്നുമുതൽ. വ്യാജ രേഖ ചമച്ചതും തൃപ്പൂണിത്തുറയിലെ ദന്പതികൾക്ക് കുട്ടിയെ കൈമാറിയതുമായ സംഭവം പ്രത്യേകമായിട്ടാകും തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുക.
കഴിഞ്ഞ ഓഗസ്റ്റ് 27ന് ജനിച്ച കുട്ടിയെ തൃപ്പൂണിത്തുറയിലെ ദന്പതികൾക്ക് നിയമപരമല്ലാത്ത മാർഗത്തിലൂടെ കൈമാറിയതിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്യാൻ ആലോചിക്കുന്നുണ്ട്. ഇതിനിടെ വ്യാജ ജനനസർട്ടിഫിക്കറ്റ് കേസ് പ്രതി അനിൽകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.