നെഹ്‌റുട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 12ന്

author-image
Gaana
New Update

publive-image

Advertisment

ആലപ്പുഴ: 69-മത് നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 12ന് പുന്നമടക്കായലിൽ നടത്താൻ തീരുമാനം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

നെഹ്‌റു ട്രോഫി വള്ളംകളിക്ക് സർക്കാരിൽനിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും അതേപോലെ തുടരുമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. എൻടിബിആർ സൊസൈറ്റിയുടെ ചെയർപേഴ്‌സൺ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടർ സൂരജ് ഷാജി, എഡിഎം എസ് സന്തോഷ് കുമാർ, ഇഫ്രസ്ട്രച്കർ സബ് കമ്മിറ്റി കൺവീനർ എം സി സജീവ്കുമാർ, മുൻ എംഎൽഎമാരായ സി കെ സദാശിവൻ, എ എ ഷുക്കൂർ, കെ കെ ഷാജു എന്നിവർ പങ്കെടുത്തു. ചടങ്ങിൽ 68-ാമത് നെഹ്‌റുട്രോഫി ബോട്ട് റേസിന്റെ സുവിനിയർ പ്രകാശനവും നടന്നു. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ്കമ്മിറ്റികൾക്കും രൂപം നൽകി.

Advertisment