ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിനെ സ്കൂട്ടറിൽ അനുഗമിച്ച യുവാവ് അപകടത്തിൽ മരിച്ചു

New Update

publive-image

Advertisment

കല്‍പ്പറ്റ: ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിനെ സ്കൂട്ടറിൽ അനുഗമിച്ച യുവാവ് അപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാത്രി പാലവയലിലുണ്ടായ അപകടത്തില്‍ പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്‍ എം.എസ് വിഷ്ണു (22) ആണ് മരിച്ചത്.

റോഡില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ട യാത്രക്കാർ വിഷ്ണുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബന്ധുവിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആംബുലന്‍സിന് പിറകിലായി സ്‌കൂട്ടറിലായിരുന്നു വിഷ്ണുവിന്റെ യാത്ര. ഇതിനിടെ പാലവയലില്‍ വെച്ച് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നുവെന്നാണ് പറയുന്നത്.

Advertisment