മലപ്പുറം : 2023-25 കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റായി ജംഷീൽ അബൂബക്കറിനെ തെരഞ്ഞെടുത്തു. ബാസിത് താനൂർ, സുമയ്യ ജാസ്മിൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ, ഡോ സഫീർ എ.കെ, ഫയാസ് ഹബീബ്, സൽമാനുൽ ഫാരിസ്, ഷമീമ സക്കീർ (വൈസ് പ്രസി.) അജ്മൽ തോട്ടോളി, ഷാറൂൺ അഹമ്മദ്, നിഷാന്ത് പറമ്പിൽ, ഷിബാസ് പുളിക്കൽ, ഷബീർ പി.കെ, സാബിറ ശിഹാബ്, എം ഐ അനസ് മൻസൂർ(സെക്രട്ടറി) അഡ്വ സഫ്വാൻ വി പി എസ്, അസ്‌ലം പള്ളിപ്പടി, മുനീബ കോട്ടക്കൽ, സൈനബ് ടി പി (സെക്രട്ടറിയേറ്റ് അംഗങ്ങൾ)
സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ഷെഫ്രിൻ ജില്ലാ ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ, അജ്മൽ കോഡൂർ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, തുടങ്ങിയവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്‌റഫ് സമാപനം നടത്തി.
സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി