പിറന്നാള്‍ ദിനത്തില്‍ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി മഞ്ചേശ്വരത്ത് യുവതിക്ക് ദാരുണാന്ത്യം

New Update

publive-image

കാസര്‍കോട്: പിറന്നാള്‍ ദിനത്തില്‍ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ ഷീല ചുമ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച ഒരു മണിയോടെയാണ് അപകടം. കർണ്ണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ്.

Advertisment

ഒരു വർഷം മുമ്പാണ് വിവാഹം കഴിഞ്ഞ് തൂമിനാടിൽ എത്തിയത്. ശനിയാഴ്ച ജയ ഷീലയുടെ ജന്മദിനമായിരുന്നു. തുമിനാട്ടിലെ ഒരു ബേക്കറിയിലെ ജീവനക്കാരിയായിരുന്നു. ബേക്കറിയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചതായാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisment