കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി; കോഴിക്കോട് 12കാരന് ദാരുണാന്ത്യം

New Update

publive-image

കോഴിക്കോട്: കഴുത്തിൽ കയർ കുരു‍ങ്ങി വി​ദ്യാർത്ഥി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. കളിക്കുന്നതിനിടെയാണ് വിദ്യാർത്ഥിയുടെ കഴുത്തിൽ കയർ കുരുങ്ങിയത്. പരപ്പിൽ എംഎംഎച്ച് സ്കൂൾ വിദ്യാർഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്.

Advertisment

വീടിന്റെ മുകൾ നിലയിൽ നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഭക്ഷണം കഴിക്കാൻ മാതാവ് വിളിച്ചതിനെ തുടർന്ന് സഹോദരൻ മുകൾ നിലയിൽ കയറിയപ്പോഴാണ് റിസ്വാന്റെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടത്.

ഉടൻ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റഷീദ്- ജമീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റന, സിയാൻ.

Advertisment