ഇനി റെയിൽവേ സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; ടിക്കറ്റ് സ്വന്തമാക്കാൻ പുതിയ മാർഗം

New Update

publive-image

Advertisment

ഇനി ട്രെയിൻ ടിക്കറ്റിനായി റെയിൽവേ സ്റ്റേഷനുകളിൽ ക്യൂ നിൽക്കേണ്ടതില്ല. റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ച് ഇനി ട്രെയിൻ ടിക്കറ്റ് സ്വന്തമാക്കാം. ( train ticket booking via qr code ) റെയിൽവേ സ്‌റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ് യുടിഎസ് ആപ്പ് വഴി സ്‌കാൻ ചെയ്ത് എത്തേണ്ട സ്ഥലവും മറ്റ് വിവരങ്ങളും നൽകിയാൽ മൊബൈൽ വഴി തന്നെ പേയ്‌മെന്റ് കൂടി നടത്തി ടിക്കറ്റ് സ്വന്തമാക്കാം.

ഇത്തരത്തിൽ പ്ലാറ്റ്‌ഫോം ടിക്കറ്റും സീസൺ ടിക്കറ്റുകളും സ്വന്തമാക്കാം. ജനറൽ ടിക്കറ്റുകളും ഇതുവഴി സ്വന്തമാക്കാം. ടിക്കറ്റുകൾ വാങ്ങാനായി യുടിഎസ് ആപ്പുകൾ നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും ക്യുആർ കോഡ് രീതി കുറച്ചുകൂടി എളുപ്പമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ 24 കോടി ടിക്കറ്റുകളാണ് ഇതിനോടകം ഓൺലൈൻ വഴി വിറ്റഴിച്ചതെന്ന് റെയിൽവേ പറയുന്നു.

Advertisment