സ്ത്രീകളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി

New Update

മലപ്പുറം: കാളികാവിൽ സ്ത്രീകളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യിൽ ദിൽഷാദ് (22)ആണ് പിടിയിലായത്. കാളികാവ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

പരിചയക്കാരായ യുവതികളുടെയും ബന്ധുക്കളുടേതുമടക്കമുള്ള ചിത്രങ്ങൾ മോർഫ് ചെയ്താണ് നഗ്നചിത്രം നിർമ്മിക്കുന്നത്. അതിനു ശേഷം സോഷ്യൽമീഡിയ വഴിയും ഓൺലൈൻ വഴിയും ചിത്രങ്ങൾ പ്രദർശിപ്പിച്ചതായാണ് പരാതി.

പ്രതി നേരത്തേയും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏറ്‍പെട്ടതായും സ്വന്തം ബന്ധുക്കളെ വരെ കരുവാക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാളികാവ് സി ഐ. എം ശശിധരൻപിള്ളയുടെ നേതൃത്വത്തിൽ എസ് ഐ സുബ്രമണ്യൻ, സി പി ഒമാരായ അൻസാർ, അജിത്, ജിതിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

അതിനിടെ, കോഴിക്കോട് പ്രണയം നിരസിച്ചതിന് യുവതിയെ കൊല്ലാൻ പെട്രോളുമായെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. 24 കാരൻ അരുൺജിത്താണ് അറസ്റ്റിലായത്.

Advertisment