പൊന്നാനി: വിശ്വപ്രസിദ്ധ പണ്ഡിതനും സ്വൂഫീവര്യനും പൊന്നാനി വലിയ ജുമുഅത്ത് പള്ളി സ്ഥാപകനുമായ അശ്ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം അവർകളുടെ 516-ാം ആണ്ടുനേർച്ച മാർച്ച് 7, 8, 9 തിയ്യതികളിൽ നടക്കുമെന്ന് സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി തലപ്പാറ ഉദ്ഘാടനം ചെയ്തു.
ഇസ്‌ലാമിക പണ്ഡിത തലമുറകളുടെ ഗുരുവര്യരായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ്റെ വൈജ്ഞാനിക വിപ്ലവങ്ങളുടെ ചരിത്രവും പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ പ്രതാപവും മഹത്വവും അന്താരാഷ്ട്ര തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മഖ്‌ദൂം എം പി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. വി. സെയ്തു മുഹമ്മദ് തങ്ങൾ തങ്ങൾ, അബ്ദുല്ല ബാഖവി ഇയ്യാട്, കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം മുഹമ്മദ് ഖാസിം കോയ എന്നിവർ സംസാരിച്ചു.
അമ്മാട്ടി മുസ്ലിയാർ, ഇ.കെ സിദ്ധീഖ് ഹാജി, അബ്ദുസ്വമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി, ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫള്ൽ തുറാബ് തങ്ങൾ ചെറുവണ്ണൂർ, അബൂബക്കർ മുസ്ലിയാർ,ഉസ്മാൻ കാമിൽ സഖാഫി, പികെ എം കുഞ്ഞുമുഹമ്മദ് എന്നിവ പരിപാടി നിയന്ത്രിച്ചു.