കൊയിലാണ്ടി കെ.എസ്.ഇ.ബി. സബ് സ്‌റ്റേഷന്‍ അടിയന്തിരമായി സ്ഥാപിക്കണം: ജനതാദൾ (എസ്)

New Update

publive-image

കൊയിലാണ്ടി:കൊയിലാണ്ടിക്കാരുടെ ചിരകാല സ്വപ്നമായ കെ.എസ്.ഇ.ബി യുടെ 110 കെ.വി. സബ് സ്റേറഷന്റെ നിർമ്മാണം കാലതാമസമില്ലാതെ സ്ഥലം ഏറെറടുത്ത് പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും നഗരത്തിലെ വോൾട്ടേജ് പ്രശ്നത്തിന് ശാശ്വത പരിഹാരം അടിയന്തരമായി സ്വീകരിക്കണമെന്നും കൊയിലാണ്ടി നിയോജക മണ്ഡലം ജനതാദൾ (എസ്) പ്രവർത്തക സമിതി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

Advertisment

പ്രദേശത്തെ ജനങ്ങൾക്ക് ഗുരുതര ഭീഷണിയായി തുടരുന്ന തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് മുൻസിപ്പാലിറ്റി അധികൃതരുടെ ഭാഗത്തുനിന്നും അതീവ ജാഗ്രത ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് സുരേഷ് മേലെപ്പുറത്ത് അധ്യക്ഷം വഹിച്ചു. പി.കെ .കബീർ സലാല, ടി. എൻ . കെ.ശശിന്ദ്രൻ മാസ്റ്റർ, ബാലകൃഷ്ണൻ കെ.പി., ഷാജി കെ.എം., മിസ്സഹബ് പി., ജി. മമ്മത് കോയ , പുഷ്പ .ജി.നായർ ,രാധിക കെ., ജയരാജ പണിക്കർ, ബിജു കെ.എം. എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികൾ

പ്രസിഡൻറ് : സുരേഷ് മേലേ പുറത്ത്,

വൈസ് പ്രസിഡൻറുമാർ: ബാലകൃഷ്ണൻ കെ.പി., ജി. മമ്മത് കോയ

സെക്രട്ടറിമാർ: കെ.എം.ഷാജി, മിസ്സഹബ് പി.

ട്രഷറർ : ജയരാജ് പണിക്കർ

ജില്ലാ കമ്മിറ്റി അംഗങ്ങൾ .

1) പി.കെ. കബീർ സലാല
2) പുഷ്പ ജി.നായർ
3) ബിജു കെ.എം.
4) ഷാജി.കെ.എം.
5) മുരളി കെ.ടി.

Advertisment