"വിളക്കത്തിരിക്കൽ " നുകരാൻ വിജ്ഞാന ദാഹികൾ പൊന്നാനിയിലേക്ക്; ഇത്തവണ മർകസ് നോളഡ്‌ജ് സിറ്റി ബിരുദധാരികൾ; നേതൃത്വം നൽകി പൊന്മള ഉസ്താദ്

New Update

publive-image

പൊന്നാനി: പുരാതന മതവിജ്ഞാന കേന്ദ്രമായ പൊന്നാനി പുതിയ കാലത്തും ഇൽമ് തേടുന്നവരുടെ ആവേശമായി തുടരുന്നു. മത പഠനത്തിലെ ആധികാരിക പദവിയായ "വിളക്കത്തിരിക്കൽ" സാക്ഷാത്കരിക്കാൻ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂത്തഅല്ലിമുകൾ ഇപ്പോഴും പൊന്നാനിയി വലിയ ജുമുഅത്ത് പള്ളിയിലേക്ക് തീർത്ഥാടനം ചെയ്യുകയാണ്.

Advertisment

പൊന്നാനി പള്ളിയിലെ നടുത്തളത്തിൽ തൂക്കിയിട്ടിരിക്കുന്ന എണ്ണ വിളക്കിന്റെ വെട്ടത്തിൽ ചൊല്ലിക്കൊടുത്തും ഉരുവിട്ട് പഠിച്ചും നേടിയെടുത്തതായിരുന്നു പഴയകാല പണ്ഡിത ശ്രേഷ്ടരുടെ ദീനീ ഇൽമ്. അഞ്ചു നൂറ്റാണ്ടുകൾക്ക് മുമ്പ് പൊന്നാനി വലിയ ജുമുഅത്ത് പള്ളി നിർമിച്ചത് മുതൽ ശൈഖ് സൈനുദ്ധീൻ മഖദൂം നടപ്പിലാക്കിയ വിജ്ഞാന രീതിയായിരുന്നു അത്.

പുതിയ കാലത്തും പഴമയുടെ മഹനീയത വിലമതിച്ചു കൊണ്ട് ഒട്ടനവധി മതവിദ്യാർത്ഥികളാണ് പലപ്പോഴയായി പൊന്നാനിയിൽ "വിളക്കത്തിരിക്കൽ" നുകരാൻ എത്തിക്കൊണ്ടിരിക്കുന്നത്.

കോഴിക്കോട് മർക്കസു സഖാഫത്ത് സുന്നിയ നോളഡ്‌ജ്‌ സിറ്റിയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ മതവിദ്യാർത്ഥികളുടെ ഒരു ബാച്ച് കഴിഞ്ഞ ദിവസം പൊന്നാനി പള്ളിയിലെത്തി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ ഉസ്താദ് ഫത്തഹുൽ മുഈൻ എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥം ഓതിക്കൊടുത്തു കൊണ്ട് "വിളക്കത്തിരിക്കൽ" ഉൽഘാടനം ചെയ്തു.

ഹിജറ 864 ലാണ് മഖദൂം തങ്ങൾ നിർമിച്ച മലബാറിലെ മക്ക എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളിയുടെ ഉൽഘാടനം നിർവഹിച്ചത്. മഖ്ദൂം തങ്ങളുടെ ഈ പള്ളി ലോകത്ത് തന്നെ മാതൃകയാണ്. മഖ്ദൂംതങ്ങളുടെ ഉപ്പാപ്പയുടെ സുഹൃത്ത് ആശാരി തങ്ങളെ കുറിച്ചും പൊന്മള ഉസ്താദ് ഓർമിപ്പിച്ചു. ശൈഖ് ഷിഹാബുദ്ധീൻ ഇബ്ൻ ഹജർ ഖൈത്തമി മക്കയിൽ നിന്ന് കൊണ്ടുവന്ന കല്ല് ആണ് വിളക്കിന്റെ താഴ്ഭാഗത്ത് ഉള്ളതെന്നും പൊന്മള ഉസ്താദ് ഓർമിപ്പിച്ചു. പൊന്മള ഉസ്താദിനെ വലിയ പള്ളി സെക്രട്ടറി ഷാൾ അണിയിച്ചു സ്വീകരിച്ചു.

ജുമാഅത്ത് പള്ളി ജനറൽ സെക്രട്ടറി വി. സയ്യിദ് മുഹമ്മദ്‌ തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ കെ. എം മുഹമ്മദ്‌ ഖാസിം കോയ, ഇമാം അബ്ദുൽ ബാഖവി, ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Advertisment