മുത്തങ്ങയില്‍ മാരക മയക്കുമരുന്ന് വേട്ട; 78 ഗ്രാം എം.ഡി.എം.എയുമായി തിരൂർ സ്വദേശി പിടിയില്‍

New Update

publive-image

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബംഗ്ളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസിലെ യാത്രക്കാരനായ മലപ്പുറം തിരൂര്‍ കുറ്റൂര്‍ സ്വദേശി ഇര്‍ഷാദ് ( 25) ല്‍ നിന്നുമാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി അനൂപും സംഘവും എം.ഡി.എം.എ പിടികൂടിയത്.

Advertisment

78 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പ്രതി ബംഗ്ലൂരില്‍ നിന്നും വാങ്ങി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വില്പനയ്ക്ക് കൊണ്ടുവരുകയായിരുന്നു. അഞ്ച് ലക്ഷം രൂപ വില മതിക്കുന്ന മയക്ക് മരുന്നാണ് പിടികൂടിയത്.

Advertisment