കുറവിലങ്ങാട് വാഹനാപകടം; പഞ്ചായത്ത് ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം

New Update

publive-image

കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളി വാഹനാപകടത്തിൽ മരിച്ചു കുറവിലങ്ങാട് കണ്ണംകുളത്തേൽ കെ ജെ ബേബി (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.45 ന് കുറവിലങ്ങാട് ബൈപ്പാസ് റോഡിലായിരുന്നു അപകടം. ബേബി സഞ്ചരിച്ച സ്കൂട്ടർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടൻ താലൂക്കാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment

പഞ്ചായത്തിൽ നിന്നും ശുചീകരണ ജോലി കരാറെടുത്ത ബേബി മാലിന്യ നിക്കത്തിനായി വരികയായിരുന്നു. മൃതദേഹം ജില്ലാ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. കുറവിലങ്ങാട് തുരുത്തേൽ കുടുംബാംഗം മിനിയാണ് ഭാര്യ. മക്കൾ: എബി, ഐബി. മരുമകൻ: അജിത്ത് തറപ്പു തൊട്ടിയിൽ ഞീഴൂർ

Advertisment