New Update
/sathyam/media/post_attachments/dIaa4eyISxrFHJuoNUVj.jpg)
തൃശൂർ :ജില്ലയിൽ വർഷങ്ങളായി വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരുന്ന റിട്ടയേർഡ് അറബി അധ്യാപക സംഘത്തിന്റെ വാർഷിക സമ്മേളനവും അറബി അധ്യാപകർ രചിച്ച കാവ്യ നിഘണ്ടുവിന്റെ പ്രകാശനവും അറബി ഭാഷ രംഗത്ത് സ്തുത്യർഹ സേവനങ്ങൾ സമർപ്പിച്ച ഗുരുവര്യന്മാരെ ആദരിക്കലും തൃശൂർ എം ഐ സി ഹാളിൽ നടത്തി.കെഎഎംഎ സംസ്ഥാന പ്രസിഡന്റ് ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അറബി അധ്യാപക സംഘം സെക്രട്ടറി കെ.കെ.മുഹമ്മദ്‌കുട്ടി മാസ്റ്റർ പള്ളം സ്വാഗതവും ഇ.കെ.ഇബ്രാഹീം കുട്ടി മൗലവി അധ്യക്ഷ്യത വഹിക്കുകയും ചെയ്തു.
Advertisment
ജാതി മത വർഗ വർണ്ണ വ്യത്യാസമില്ലാതെ അറബി പഠനം ഇന്ന് സാർവത്രികമാണ്.
കവിത,തത്ത്വചിന്ത,കാലി​ഗ്രഫി,ഗവേഷണം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ വാമൊഴിയായും വരമൊഴിയായും അറബി ഭാഷയുടെ സൗന്ദര്യം ആവിഷ്‌കരിക്കപ്പെടുകയാണ്. മറ്റ് മത സമൂഹങ്ങളുമായി അറബിഭാഷയ്ക്കുള്ള അ​ഗാധമായ മാനവികബന്ധം ഭാഷയുടെ വിശാലതയും ചരിത്രവുമാണ് വെളിപ്പെടുത്തുന്നതെന്ന് പ്രസംഗകർ പറഞ്ഞു.
/sathyam/media/post_attachments/WyhZ9e1WQREm8uY0qarP.jpg)
ഐഎംഇ ഷറഫുദ്ധീൻ തച്ചമ്പാറ എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീന് നൽകി കാവ്യനിഘണ്ടു പ്രകാശനം ചെയ്തു.എ.കെ.അബൂബക്കർ മാസ്റ്റർ കാഞ്ഞിരക്കോട് പുസ്തകം പരിചയപ്പെടുത്തി. അബ്ദുൽ ഹസീബ് മദനി,ഇ കെ ഇബ്രാഹിംകുട്ടി മൗലവി,പി പി മുഹമ്മദ് മാസ്റ്റർ മച്ചാട്, അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, ശരീഫ് മാസ്റ്റർ കുന്നംകുളം എഇഒ സിറാജുദ്ദീൻ മാസ്റ്റർ,മുനീർ വരന്തിരപ്പള്ളി,സഫിയ ടീച്ചർ അണ്ടത്തോട്,ഫാത്വിമ ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us