New Update
/sathyam/media/post_attachments/62w51RZ8bbaLYlKwPsCC.jpg)
കുറവിലങ്ങാട്: കുറവിലങ്ങാട് പള്ളിക്കവലയിലെ ബസ് ടെര്‍മിനല്‍ ഒഴിവാക്കിയുള്ള ബസുകളുടെ യാത്ര തടഞ്ഞ് ഇടത് ജനപ്രതിനിധികള്‍. ടൗണിലൂടെ പോകുന്ന സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും പള്ളികവലയിലെ ബസ് ടെർമിനൽ ഒഴിവാക്കി സെൻട്രൽ ജംങ്ഷണിലൂടെ പോകുന്നതിലൂടെ പള്ളികവലയിൽ കാത്തിരിക്കുന്ന വിദ്യാർത്ഥികളും പൊതുജനങ്ങളും വാഹനം കിട്ടാതെ ബുദ്ധിമുട്ടുന്നതു വലിയ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.
Advertisment
ഈ സാഹചര്യത്തിൽ ഇടത് ജനപ്രധിനിധികളായ ഡാർലി ജോജി, രമാ രാജു, സന്ധ്യാ സജികുമാർ, വിനു കുര്യൻ എന്നിവർ ചേർന്നു സെൻട്രൽ ജംഗ്ഷണിലൂടെ കടന്ന ബസുകൾ തടയുകയായിരുന്നു. ഇവർക്കു പൂർണ പിന്തുണമായി വ്യാപാരി വ്യവസായി സമിതി പ്രതിനിധി ബേബിച്ചൻ തയ്യിൽ, ബിനീഷ് കുമാർ എന്നിവരുമെത്തി. ബസുകൾ തിരികെ എടുപ്പിച്ചു പള്ളികവലയിലൂടെ യാത്ര ചെയ്യിപ്പിച്ചതിനു ശേഷമാണ് ജനപ്രതിനിധികൾ അടക്കമുള്ളവർ പിരിഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us