വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ജീവനൊടുക്കിയ നിലയില്‍; സംഭവം ചങ്ങരംകുളത്ത്‌

New Update

publive-image

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) ആണ് തൂങ്ങിമരിച്ചത്.

Advertisment

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. റോഷൻ വളർത്തുന്ന മീനുകൾ കഴിഞ്ഞ ദിവസം ചത്തിരുന്നു. തുടർന്ന് കുട്ടി മനോവിഷമത്തിലായിരുന്നു റോഷനെന്ന് ബന്ധുക്കൾ പറഞ്ഞു.

പ്രാവിന് തീറ്റ കൊടുക്കാൻ വീടിന്റെ ടെറസിൽ പോയ റോഷനെ എട്ടര ആയിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാ‌‌ർ അന്വേഷിച്ചപ്പോഴാണ് ടെറസിലെ ഷെഡിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയാണ് റോഷൻ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment