/sathyam/media/post_attachments/X0YGOTAOVFho6hSenqjK.jpeg)
രാമപുരം: ശ്രീലങ്കയിൽ വച്ച് വീരമൃത്യു വരിച്ച് മൂന്നരപതിറ്റാണ്ടിനുശേഷം രാമപുരത്തിന്റെ മണ്ണിൽ മേജർ രാമസ്വാമി പരമേശ്വരന് സ്മാരകമുയരുന്നു.1987 നവംബർ 25 ന് ശ്രീലങ്കയിൽ നടന്ന "ഓപ്പറേഷൻ പവനി"ൽ ശ്രത്രുപാളയത്തിൽ വച്ച് വീരമൃത്യു വരിയ്ക്കേണ്ടിവന്നയാളാണ് പാലാ രാമപുരം സ്വദേശിയായ മേജർ രാമസ്വാമി പരമേശ്വരൻ. ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ 'പരംവീർചക്ര' നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കരസേനയുടെ ഓപ്പറേഷൻ പവൻ എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് രാമസ്വാമി പരമേശ്വരൻ ഉൾപ്പെട്ടിരുന്ന മഹർ റെജിമെന്റ് അന്ന് ശ്രീലങ്കയിലെത്തിയത്. രാത്രിയിൽ പതിവ് പട്രോളിങ്ങ് നടത്തി തിരികെ വരികയായിരുന്ന പരമേശ്വരന്റെയും സംഘത്തിന്റെയും മുൻപിൽ ഒരു സംഘം ശ്രീലങ്കൻ സായുധ തീവ്രവാദികൾ ചാടി വീഴുകയായിരുന്നു.
അല്പം പോലും മനസ്സാന്നിദ്ധ്യം കൈവിടാതെ പരമേശ്വരനും സംഘവും അക്രമികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇതിനിടയിൽ അക്രമികളിൽ ഒരാൾ പരമേശ്വരന്റെ നെഞ്ചിലേക്ക് നിറയൊഴിയ്ക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം ആ അക്രമിയുടെ കയ്യിൽ നിന്നും തോക്ക് പിടിച്ചു വാങ്ങി തിരികെ നിറയൊഴിച്ചു. ഇതിനിടയിൽ മാരകമായി മുറിവേറ്റ അദ്ദേഹം വീണുപോയെങ്കിലും അവസാനശ്വാസം വരേയും തന്റെ സഹപ്രവർത്തകർക്ക് ധൈര്യവും നിർദ്ദേശങ്ങളും നൽകാൻ മറന്നില്ല. രാമസ്വാമി പരമേശ്വരൻ വീരമൃത്യു വരിച്ചെങ്കിലും പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ ആർമി അക്രമികളെയെല്ലാം കീഴടക്കിയതാണ് ചരിത്രം.
/sathyam/media/post_attachments/0AELPhq4twaHbOWpabvc.jpeg)
രാമപുരത്തെയും പരിസരങ്ങളിലെയും വിരമിച്ച സൈനികരുടെ കൂട്ടായ്മയായ എക്സ് സർവ്വീസ്മെൻ ട്രസ്റ്റ് ആണ് സ്മാരക നിർമ്മാണത്തിനായി മുൻകൈയെടുത്ത് രംഗത്തുവന്നിരിക്കുന്നത്. തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ മാത്രമല്ല, തെക്കെ ഇൻഡ്യയിലെയും ഏക ധീര സൈനികനാണ്. അദ്ദേഹത്തിന്റെ വീര പരാക്രമത്തിന്റെ കഥ നമ്മുടെ യുവ തലമുറ അറിയുകയും, അഭിമാനിയ്ക്കുകയും വേണം. മാറിയിരിക്കുന്നു.അദ്ദേഹത്തെ ആദരിയ്ക്കാനും ബഹുമാനിയ്ക്കാനും സ്മരിയ്ക്കാനും ഒരു സ്മാരകം രാമപുരത്ത് നിർമ്മിയ്ക്കണം എന്ന് എക്സ് സർവീസ്മെൻ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. സൈന്യത്തിന്റെ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ച് ജീവത്യാഗം ചെയ്ത മേജർ രാമസ്വാമി പരമേശ്വരനെ രാമപുരത്തെ പുതുതലമുറ അറിയാതെ പോകരുത് എന്ന ഉദ്ദേശ്യത്തോടെയാണ് സൈനിക സേവനത്തിൽ നിന്നും വിരമിച്ചവർ ഈ ഉദ്യമത്തിനിറങ്ങിത്തിരിച്ചിരിക്കുന്നത്.
അദ്ദേഹത്തെ ആദരവോടെ സ്മരിയ്ക്കുവാനും ബഹമാനിയ്ക്കുവാനും ജന്മനാടായ രാമപുരത്ത് എന്തൊക്കെ ചെയ്താലും അത് പര്യാപ്തമാകില്ല എന്ന് ട്രസ്റ്റ് പ്രസിഡന്റ് റിട്ട. കേണൽ കെ.എൻ.വി ആചാരി പറഞ്ഞു. രാമപുരം പ്രൈവറ്റ് ബസ് സ്റ്റാന്റ് വളപ്പിനകത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപത്തായി സ്മാരകം നിർമ്മിക്കുവാൻ ആവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്ത് അനുവദിച്ചു നൽകിയിട്ടുണ്ട്. പഞ്ചായത്തിന്റെ ഈ ഭൂമിയിൽ മേജർ രാമസ്വാമി പരമേശ്വരന്റെ അർദ്ധകായ പ്രതിമ അതർഹിക്കുന്ന രീതിയിലും പ്രൗഢിയിലും മോടിയിലും പണിതുയർത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
/sathyam/media/post_attachments/4GMh6Dq8AcNPW5ARgjbB.jpeg)
സ്മാരകം സമയബന്ധിതമായി അടുത്ത സ്വാതന്ത്ര്യ ദിനത്തിനു മുൻപായി നിർമ്മിച്ച് നാടിനു സമർപ്പിയ്ക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. ഇതിനായി ഏകദേശം എട്ടു ലക്ഷം രൂപ ചെലവുവരുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ സ്മാരകത്തിന്റെ പൂർത്തീകരണത്തിനായി രാജ്യ സ്നേഹികളായ എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നാണ് ട്രസ്റ്റിന്റെ വിലയിരുത്തൽ. റിട്ട. മേജർ വി.എം. ജോസഫ് (രക്ഷാധികാരി), റിട്ട. കേണൽ ബി. മധുബാൽ (പ്രോജക്ട് കൺവീനർ), റിട്ട. സുബേദാർ ഗോപാലകൃഷ്ണൻ നായർ (സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us