ദയ മെഗാ പായസം ചാലഞ്ചിന്റെ മധുരം 58 ഗുണഭോക്താക്കൾക്ക് വിതരണോദ്ഘാടനം 26 ന്

New Update
publive-image
പാലക്കാട് :നിർധനരായ 56 കാൻസർ -വൃക്കരോഗികൾക്ക് ചികിത്സ ഫണ്ട് കണ്ടെത്താൻ ദയ ചാരിറ്റബിൾ ട്രസ്റ്റ്‌ നടത്തിയ പായസം ചാലഞ്ച് വഴിയാണ് ഒരു നാട് പായസം കുടിക്കാൻ സ്നേഹപൂർവ്വം മുന്നോട്ട് വന്നത്.മിച്ചമായി കിട്ടിയതോ 23 ലക്ഷം രൂപ.14,000 ലിറ്റർ പായസമാണ് ഈ ഇനത്തിൽ ദയ ആവശ്യക്കാരിലെത്തിച്ചത്.ജീവിതത്തിന്റെ നാനാ തുറയിലുള്ളവർ ഈ മഹത്തായ സംരംഭത്തിൽ പങ്കാളികളായി.
Advertisment
56 ക്യാൻസർ-കിഡ്നി രോഗികൾക്ക് ചികിത്സാ ധന സഹായമായി 10 ലക്ഷത്തി 80000 രൂപയും രണ്ടു ദയാഭവനങ്ങൾ നിർമ്മിക്കാനായി 12 ലക്ഷത്തി 18000 രൂപയും വിതരണം ചെയ്യും.ദയയുടെ പതിനെട്ടാമത് ദയാഭവനം അനങ്ങനടിയിലെ വൃദ്ധ ദമ്പതികളായ ചാമിക്കുട്ടിക്കും ഭാര്യ രമണിക്കുമായി നിർമ്മാണം തുടങ്ങി. പത്തൊൻപതാമത് ദയാഭവനം പൊൽപ്പുള്ളി കോറക്കാട് സുമതി മകൾ 11 വയസ്സുള്ള ഭിന്നശേഷിക്കാരി ശ്രീഷ്മക്കു വേണ്ടിയാണ്.ഇതിന്റെയും നിർമ്മാണം പുരോഗമിക്കുന്നു.
ഫെബ്രുവരി 26ന് പകൽ 9:30ന് പാലക്കാട് സൂര്യരശ്മി കൺവെൻഷൻ സെന്ററിൽ ചികിത്സാധന സഹായത്തിന്റേയും ഭവന നിർമ്മാണ പദ്ധതിയുടെയും വിതരണോദ്ഘാടനം നടക്കും.ദയ അഡ്മിൻ പാനൽ അംഗം ശശികുമാർ എസ്.പിള്ള ഉദ്ഘാടനം ചെയ്യും. ജയോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി ടി സി ജയശങ്കർ മുഖ്യതിഥിയായിരിക്കും.ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേശ് അധ്യക്ഷനാവും.ചികിത്സാ ധന സഹായ വിതരണ വേദിയിൽ  പാലക്കാട് ജില്ലയുടെ വിവിധ ഭാഗത്തു നിന്നായി 5 വിദ്യാർത്ഥിനികൾ
ക്യാൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കാനായി മുടി മുറിച്ചു നൽകും. സാമൂഹ്യ പ്രവർത്തന രംഗത്ത് എട്ടു വർഷം പൂർത്തിയാക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് 13 കോടി രൂപയുടെ വൈവിധ്യമാർന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിച്ചു കഴിഞ്ഞിട്ടുണ്ട്
Advertisment