/sathyam/media/post_attachments/9wEausp7V0pBvwBijdtJ.jpeg)
തൃക്കാരിയൂർ: ശ്രീശങ്കരാചാര്യ സംന്യാസപരമ്പരയിലെ പത്മപാദാചാര്യരുടെ ശിഷ്യകുലത്തിൽപ്പെട്ട തൃശ്ശൂർ തെക്കേമഠം തിരുവാർപ്പ് പുഷ്പാഞ്ജലി സ്വാമിയാർ ശ്രീനരസിംഹാനന്ദ ബ്രഹ്മാനന്ദഭൂതി ഞായറാഴ്ച രാവിലെ 8.30-യോടെ കോതമംഗലം തൃക്കാരിയൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ഭിക്ഷ സ്വീകരിക്കാനെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പിലെ പ്രതിനിധികളും ക്ഷേത്രോപദേശകസമിതി അംഗങ്ങളും നിരവധി ഭക്തജനങ്ങളും സ്വാമിയാരെ സ്വീകരിക്കാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു.
/sathyam/media/post_attachments/MS8P6F0NLhf6ovzr3MTx.jpeg)
ഇവിടത്തെ അഷ്ടമംഗല ദേവപ്രശ്നപരിഹാരക്രിയകളുടെ ഭാഗമായാണ് സ്വാമിയാരെ ക്ഷണിച്ചു വരുത്തി സ്വീകരിച്ച്, ഭിക്ഷയും വച്ചു നമസ്കാരവും നല്കിയത്. ഉണക്കലരി, നെയ്യ്, തേൻ, നാളികേരം, കദളിപ്പഴം, ശർക്കര, കരയില്ലാത്ത 4 മീറ്റർ മൽമൽമുണ്ട്, ദ്രവ്യം ദക്ഷിണ എന്നിവയാണ് സ്വാമിയാർക്കു നൽകിയത്. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾ സ്വാമിയാരെ നമസ്കരിച്ച് അനുഗ്രഹവും വാങ്ങിയാണ്
മടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us