/sathyam/media/post_attachments/2zxwqATgjuIuG0Vj84Q6.jpeg)
കോഴിക്കോട് : അനവധി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ച കുതിരവട്ടം പപ്പു ഹാസ്യനടൻ എന്നതിലുപരി സ്വഭാവനടനായും മികവ് തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നെന്ന് കോഴിക്കോട് മേയർ പറഞ്ഞു. പപ്പുവിന്റെ 23 ആം ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയർ. നഗരത്തിൽ പപ്പുവിന്റെ പ്രതിമ സ്ഥാപിക്കുന്നത് കോർപ്പറേഷൻ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് അവർ പറഞ്ഞു.
മികച്ച ഡോക്യുമെന്ററിക്കുള്ള ജോൺ എബ്രഹാം സ്മാരക പുരസ്കാര ജേതാവ് ഷാജി പട്ടിക്കരക്ക് മേയർ ഉപഹാരം നൽകി. സെക്രട്ടറി കുന്നോത്ത് അബൂബക്കർ ഷാജി പട്ടിക്കരയെ പൊന്നാട അണിയിച്ചു. ചടങ്ങിൽ മക്കൾ പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.
തിരക്കഥാകൃത്തും നോവലിസ്റ്റും ആയ പി ആർ നാഥൻ അനുസ്മരണ പ്രഭാഷണം നടത്തി.
അങ്ങാടി എന്ന സിനിമയിലെ പാവാട വേണം മേലാട വേണം എന്ന ഗാനം പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ പി.കെ. സുനിൽകുമാർ ആലപിച്ചു.
പപ്പുവിന്റെ ഡയലോഗുകൾ സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ മേഖലകളിൽ ഏറെ പ്രസക്തിയോടെ ദൃശ്യമാധ്യമങ്ങളിൽ കാണുന്നുവെന്ന് പങ്കെടുത്തവർ അനുസ്മരിച്ചു. കമാൽ വരദൂർ, വിൽസൻ സാമുവൽ, നവാസ് പൂനൂർ, ജയശങ്കർ പൊതുവത്ത്, നടൻ മാരായ ഇല്ലിക്കെട്ട് നമ്പൂതിരി, അഡ്വ.എം.കെ. അയ്യപ്പൻ, കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി. ദേവസ്യ, ചേംബർ സെക്രട്ടറി എ.പി.അബ്ദുള്ള കുട്ടി, ഡോ.എം.പി. പത്മനാഭൻ , കെ.സി. മാത്യു, എം.ഐ. ജയ്സൺ , എം. ശ്രീരാം, മുരളി ലൂമിനസ്, മുരളി ബേപ്പൂർ , റോയിസൺ ആഹ്വാൻ, നവാസ് പൂനൂർ, ജഗദ് മയൻ ചന്ദ്രപുരി, എം എം സെബാസ്റ്റ്യൻ, എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കോഡിനേറ്റർ ടി പി വാസു സ്വാഗതവും, കൺവീനർ പി. ഐ. അജയൻ നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us