കുട്ടികളുടെ കഥ പറയുന്ന 'ജീന്തോൾ'; ഫസ്റ്റ് ലുക്ക് റിലീസായി!!

author-image
ജൂലി
New Update

publive-image

ഓഷ്യൻ കാസ്റ്റിൽ മീഡിയയുടെ ബാനറിൽ പി.എൻ സുരേഷ് നിർമ്മിച്ച് ജീ ചിറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജീന്തോൾ'. തീർത്തും കുട്ടികളുടെ കഥ പറയുന്ന ചിത്രം പ്രകൃതി സ്നേഹത്തിൻ്റേയും സംരക്ഷണത്തിൻ്റേയും സന്ദേശമാണ് കൈമാറുന്നത്. സിനിമ ഫെസ്റ്റുവലുകളിലെ പ്രദർശനങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന 'ജീന്തോൾ' കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കാൻ ഉതകുന്ന ആശയങ്ങൾ നിരത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

Advertisment

publive-image

ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് എറണാകുളം കലൂരിലെ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ വെച്ചാണ് നടത്തിയത്. കീർത്തി സുരേഷ്, ഹൈബി ഈഡൻ, ഉമാ തോമസ്, ബോബൻ സാമൂവൽ (ഡയറക്ടർ), കൃഷ്ണ പ്രഭ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്. ആന്റണി ജോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് അജീഷ് അശോകനാണ്. വിനായക് ശശികുമാർ, ധന്യ സുരേഷ് എന്നിവരുടെ വരികൾക്ക് ഗായത്രി സുരേഷ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു.

publive-image

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ടി.എൻ സുരേഷ്, ചീഫ് അസോസിയേറ്റ്: കെ.ജി വിനയൻ, സൗണ്ട് ഡിസൈൻ: ജാസ്വിൻ ഫെലിക്സ്, ഫോളി ആർട്ടിസ്റ്റ്: ആരോമ (ചെന്നൈ) മിക്സിംഗ് & മാസ്റ്ററിംഗ്: കിരൺ ലാൽ, എൻ.എച്ച്.ക്യു സ്റ്റുഡിയോ, വി.എഫ്.എക്സ്: ഇന്ദ്രജിത്ത് ഉണ്ണി, (ഐ.വി.എഫ്.എക്സ്) കളറിസ്റ്റ്: സെൽവിൻ വർഗീസ് (മാഗസിൻ മീഡിയ എന്റർടെയ്ൻമെന്റ്), പി.ആർ.ഒ: പി ശിവപ്രസാദ്, മിക്സിംഗ് എഞ്ചിനീർ: ജിജു ടി ബ്രൂസ്, വസ്ത്രാലങ്കാരം: ബേക്കി മേരി വർഗീസ്, മേയ്ക്കപ്പ്: രജനി വെങ്കിടേഷ്, ബിജി കസാഫ്ളോറ.

Advertisment