തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ പരീക്ഷാക്കാലത്തേക്ക് പ്രവേശിക്കുകയാണ്. ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നതും വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നുണ്ട്. കടുത്ത ചൂടില്‍ നിന്ന് രക്ഷപ്പെടാനുള്ള ചില പോംവഴികള്‍ നോക്കാം.
/sathyam/media/post_attachments/HzEG90UEjV6gBsY8uCyb.jpg)
ധാരാളം വെള്ളം കുടിക്കണം
ദിവസം എട്ടു ഗ്ളാസു വരെ വെള്ളം കുടിക്കണം. അതിൽ മോര്, കരിക്ക്, ഉപ്പിട്ട നാരങ്ങാ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം ഉൾപ്പെടുത്താം. കാർബണേറ്റഡ് ഡ്രിങ്ക്സും ബോട്ടിൽ ജ്യൂസും ഒഴിവാക്കണം.
പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മാങ്ങ, ചക്ക, പേരയ്ക്ക, പപ്പായ തുടങ്ങിവയ്ക്കൊപ്പം സീസണൽ ഫ്രൂട്ട്സും ഉൾപ്പെടുത്താം.
പയർ, കടല തുടങ്ങി ഇരുമ്പ് കൂടുതലടങ്ങിയ ആഹാരം കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഉത്തമം. ഇലക്കറികളിലും ഉണക്ക മുന്തിരിയിലും ഈന്തപ്പഴത്തിലും മീനിലുമൊക്കെ ഇരുമ്പിന്റെ അംശം കൂടുതലാണ്.
കുട്ടികൾക്ക് എട്ടു മണിക്കൂർ ഉറക്കം പ്രധാനം. ശരീരത്തിനാവശ്യമായ വിശ്രമം നൽകിയാൽ തന്നെ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാകും. ചെറിയ കുട്ടികൾ പത്തു മണിക്കൂർ ഉറങ്ങിയാൽ ഉത്തമം.
പുറത്തിറങ്ങുന്നതിന് മുൻപ് ധാരാളം വെള്ളം കുടിക്കുകയും സുരക്ഷയ്ക്കായി കുടയോ തൊപ്പിയോ ധരിക്കുകയും വേണം.