രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്‌; വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് മക്കളുടെ പരീക്ഷ കാലം, പരീക്ഷാ 'ചൂട്' വേണ്ട !

New Update

publive-image

സ്വന്തം മക്കളുടെ പഠനകാലത്ത് മാതാപിതാക്കൾ ഏറ്റവും ടെൻഷനടിക്കുന്നത് പരീക്ഷ അടുക്കുമ്പോഴായിരിക്കും. കുട്ടികൾ നന്നായി പഠിക്കുകയും പരീക്ഷയിൽ നന്നായി പങ്കെടുക്കുകയും ചെയ്യുന്നതിൽ രക്ഷിതാക്കൾക്കും പങ്കുണ്ട്. പഠിക്കാൻ മികച്ച അന്തരീക്ഷവും ടെൻഷനില്ലാതെ പഠിക്കാനുള്ള പിന്തുണയും അവർക്ക് നൽകേണ്ടതുണ്ട്. മാത്രമല്ല, സുഹൃത്തായും വീട്ടിലെ അധ്യാപകനായും കൂടെ നിൽക്കുകയും വേണം

Advertisment

പരീക്ഷ അടുത്താൽ കുട്ടികളുടെ മേൽ അനാവശ്യ സമ്മർദം ചെലുത്തി ബുദ്ധിമുട്ടിക്കാതിരിക്കുക. ഉത്കണ്ഠാകുലരായി അവർക്ക് ചുറ്റും നടക്കാതിരിക്കുക. അനാവശ്യ ഗൗരവം കാണിക്കരുത്.  ഉത്കണ്ഠ, അസ്വസ്ഥത, ടെൻഷൻ, ഉറക്കമില്ലായ്മ തുടങ്ങിയ, കുട്ടികളിലുണ്ടാകുന്ന, പരീക്ഷാകാലത്തെ മാറ്റം ശ്രദ്ധിക്കുകയും പരിഹാരം കാണുകയും ചെയ്യുക.

പഠന ഷെഡ്യൂൾ ഉണ്ടാക്കാൻ സഹായിക്കുക. നേരത്തെതന്നെ അത് തയാറാക്കുക. എന്നാൽ, അവസാന നിമിഷ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. പരീക്ഷയുടെ കാര്യം പറഞ്ഞ് കുട്ടികളിൽ അധിക സമ്മർദം ചെലുത്താതിരിക്കാൻ വീട്ടിലെ എല്ലാവരും ശ്രദ്ധിക്കണം.

പരീക്ഷയോടനുബന്ധിച്ചുള്ള ദിവസങ്ങളിൾ വളരെ ലളിതമായ ഭക്ഷണങ്ങൾ കൊടുക്കുക. മാതാപിതാക്കൾ ഒരിക്കലും കുട്ടികളുടെ മുന്നിൽ വഴക്കിടരുത്.  കുട്ടികൾക്ക് ധൈര്യം നൽകുക, പ്രോത്സാഹിപ്പിക്കുക. മക്കളുടെ ആത്മവിശ്വാസവും ധൈര്യവും ചോർന്നുപോകാൻ ഇടവരുത്തരുത്.

മറ്റു കുട്ടികളുമായി മക്കളെ താരതമ്യം ചെയ്യാതിരിക്കുക. പകരം, അവരുടെ കഴിവുകൾ എടുത്തുപറഞ്ഞ് 'നിനക്കും സാധിക്കും' എന്ന് മനസ്സിൽ ഉറപ്പിച്ചുനൽകുക. പഠിക്കാൻ ബുദ്ധിമുട്ടോ മറ്റു പ്രശ്നങ്ങളോ പറയുമ്പോൾ അവഗണിക്കരുത്.

Advertisment