ഏറ്റവും മൂല്യമുള്ള പ്രാരംഭ ആനുകൂല്യങ്ങളുമായി വെറും 99 രൂപയ്ക്ക് പ്രീപെയ്ഡ് റീചാര്‍ജ് അവതരിപ്പിച്ച് വി

New Update

publive-image

Advertisment

കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി കേരളത്തിലെ ഉപയോക്താക്കള്‍ക്കായി ഏറ്റവും മൂല്യമുള്ള പ്രാരംഭ ആനുകൂല്യങ്ങളുമായി വെറും 99 രൂപയ്ക്ക് പ്രീപെയ്ഡ് റീചാര്‍ജ് അവതരിപ്പിച്ചു. മിതമായ നിരക്കില്‍ വെറും 99 രൂപയുടെ എന്‍ട്രി ലെവല്‍ റീചാര്‍ജ് ഇന്ത്യയിലുടനീളം അവതരിപ്പിക്കുന്ന ഏക ബ്രാന്‍ഡാണ് വി. 99 രൂപയ്ക്ക് 28 ദിവസത്തേക്ക് മുഴുവന്‍ ടോക് ടൈമും 200 എംബി ഡാറ്റയും ലഭിക്കും.

കേരളത്തിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ഇപ്പോള്‍ വെറും 99 രൂപയ്ക്ക് വിയുടെ നെറ്റ്വര്‍ക്കില്‍ ചേരുകയും ഡിജിറ്റല്‍ യുഗത്തിലെ മൊബൈല്‍ കണക്ടിവിറ്റിയുടെ ഗുണങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം.  എല്ലാ സമയത്തും കൂടുതല്‍ ഉപയോക്താക്കള്‍ കണക്ടഡ് ആയി തുടരുന്നതിന് അവരെ പ്രാപ്തരാക്കാനാണ് ഈ ആനുകൂല്യങ്ങളിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന്  വോഡഫോണ്‍ ഐഡിയ കേരളാ തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് എസ് മുരളി പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും വി 99 രൂപ റീചാര്‍ജ് ലഭ്യമാണ്.

Advertisment