New Update
തിരൂര്‍: പറവണ്ണ ജി.എം.യു.പി സ്കൂളിലെ ബാറ്ററി ഹൗസില്‍നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ രണ്ടാമത്തെ പ്രതിയെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തുപറവണ്ണ തിത്തിമാന്റെ പുരക്കല്‍ മുബഷിറിനെയാണ് (20) പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് ബാറ്ററി ഹൗസിന്റെ പൂട്ടുപൊട്ടിച്ച് 45,000 രൂപ വില വരുന്ന മൂന്ന് ബാറ്ററികള്‍ മോഷ്ടിച്ചത്.
Advertisment
ഹെഡ്മാസ്റ്ററുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പറവണ്ണ സ്വദേശി ഹിദായത്തുല്ലയെ മോഷണം നടന്ന അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. തിരൂര്‍ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ പ്രദീപ് കുമാര്‍, സി.പി.ഒമാരായ സുമേഷ്, ഉണ്ണിക്കുട്ടന്‍, ധനീഷ് കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു..