ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീരോഗ ശസ്ത്രക്രിയകള്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രത്യേക ഇളവുകള്‍; മാർച്ച് ഒന്നുമുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു

New Update

കോഴിക്കോട് : ലോക വനിതാ ദിനാഘാഷങ്ങളുടെ ഭാഗമായി മാർച്ച് 1 മുതൽ മാർച്ച് 31 വരെ സൗജന്യ നിരക്കിൽ സ്ത്രീരോഗ ശസ്ത്രക്രിയകള്‍ ലഭ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍.

Advertisment

publive-image

സ്ത്രീകളെ ബാധിക്കുന്ന അണ്ഡാശയ, ഗര്‍ഭാശയ രോഗങ്ങളുടെ സർജറികൾക്കും, ഫൈബ്രോയിഡ് എംബോളൈസേഷൻ, വെരിക്കോസ് വെയിൻ ചികിത്സ, ഫിസ്റ്റുലോപ്ലാസ്റ്റി പോലെയുള്ള പ്രൊസിജറുകൾക്കും, ഹൃദയസംബന്ധമായ സർജറികൾ, ഉദരസംബന്ധമായ സർജറികൾ, കാൻസർ സർജറികൾ, മുട്ട് മാറ്റിവെക്കൽ, കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയ ആവശ്യമായി വരുന്ന എല്ലാ രോഗങ്ങൾക്കും ഈ ആനുകൂല്യം ലഭ്യമാകും. കൂടാതെ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾക്ക് 20% അധിക ഡിസ്‌കൗണ്ടും ലഭ്യമാണ്.

പദ്ധതിയിൽ രജിസ്‌ട്രേഷൻ, ഡോക്ടറുടെ ആദ്യ പരിശോധന എന്നിവ സൗജന്യമാണ്. ലാബ്, റേഡിയോളജി പരിശോധനകൾക്ക് 20% ഡിസ്കൗണ്ടും ലഭ്യമാണ്. സർജറി ആവശ്യമായവർക്ക് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, ആസ്റ്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ഡി എം ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ചികിത്സാ ഇളവുകള്‍ ലഭ്യമാക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് പ്രഥമ പരിഗണന. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 7591968000 / 9539425653 എന്ന നമ്പറുകളിൽ വിളിക്കുക.

Advertisment