New Update
/sathyam/media/post_attachments/mDEWgX4RcREJHI8xmE6D.jpg)
കണ്ണൂര്‍: തലശ്ശേരിയില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തില്‍ 11 പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഇതില്‍ ഒമ്പത് പേര്‍ 18 വയസിന് താഴെയുള്ളവരാണ്.
Advertisment
സുഹൃത്തുക്കളായ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്നുണ്ട്.
ചിറക്കരയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ചാണ് മര്‍ദ്ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ക്ലാസില്‍ കയറാതെ പുറത്തിറങ്ങി നടക്കുന്നത് അധ്യാപികയോട് പറഞ്ഞുവെന്ന് സംശയിച്ചാണ് ഇവര്‍ തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us