പൊന്നാനി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ബജറ്റുകൾ ജനങ്ങളെ പിഴിയാനും കൊള്ളയടിക്കാനുമുള്ള അവസരമാക്കുന്നുവെന്ന് വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് നവാസ് അഭിപ്രായപ്പെട്ടു.
"ജനക്ഷേമ ബജറ്റിനപ്പുറം കോർപ്പറേറ്റ് ക്ഷേമമാണ് ഓരോ ബജറ്റും ലക്ഷ്യമിടുന്നത്. അതിന് സാധാരണക്കാരായ ജനങ്ങളാണ് ഇരയാവുന്നതും" - അദ്ദേഹം തുടർന്നു. വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റി ചമ്രവട്ടം ജംഗ്‌ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ എസ് നവാസ്.
മണ്ഡലം പ്രസിഡൻറ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഹംസ പൈങ്കൽ, മണ്ഡലം സെക്രട്ടറി സി വി ഖലീൽ, ഫ്രട്ടേണിറ്റി മണ്ഡലം സെക്രട്ടറി റംഷീദ് പാലപ്പെട്ടി, വിമൺ ജസ്റ്റിസ് മണ്ഡലം പ്രസിഡൻറ് റഷീദ കോക്കൂർ, പ്രവാസി വെൽഫയർ ഫോറം മണ്ഡലം പ്രസിഡന്റ് ലിയാഖത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് ദിനേശ് വടമുക്ക്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അക്ബർ എരമംഗലം, ഉമ്മർ മാറഞ്ചേരി, ഫൈസൽ ആലങ്കോട്, റഷീദ് നന്നമുക്ക് എന്നിവർ സംസാരിച്ചു. ടി വി മുഹമ്മദ് അബ്ദുറഹിമാൻ സ്വാഗതവും കെ.ഇസ്മായിൽ നന്ദിയും പറഞ്ഞു.