New Update
Advertisment
സത്യകാലത്ത് ജീവിച്ച ഗാന്ധിജി സത്യാനന്തര കാലത്ത് ജീവിക്കാൻ ഇഷ്ടപെടില്ല എന്ന് കൽപറ്റ നാരായണൻ പറഞ്ഞു. ആക്ടീവ് കോഴിക്കോട് സംഘടിപ്പിച്ച മഹാത്മാവ് തിരിച്ച് വന്നാൽ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ആക്ടീവ് പ്രസിഡൻറ് എ.കെ. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. എ. സജീവൻ , നിജേഷ് അരവിന്ദ്, ജനറൽ സെക്രട്ടറി പി.ഐ. അജയൻ ,എം.കെ. ബീരാൻ, അഡ്വ.എം.രാജൻ, എം.പി. രാമകൃഷ്ണൻ , കെ. പത്മകുമാർ , കെ.സി. അബ്ദുൾ റസാഖ് എന്നിവർ പ്രസംഗിച്ചു.