കോങ്ങാട് : സിനിമയിലും സോഷ്യൽ മീഡിയയിലും നിഗൂഡ താൽപ്പര്യങ്ങളോടു കൂടിനടത്തുന്ന ക്രിസ്തീയ വിശ്വാസ-സമർപ്പിത ജീവിത അവഹേളനത്തിനെതീരെ കോങ്ങാട് ലൂർദ് മാതാ പള്ളിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വികാരി ഫാ. ജിമ്മി ആക്കാട്ടു സി എസ് ടി അദ്ധ്യക്ഷനായി. ക്രിസ്തീയ വിശ്വാസത്തിനെതിരെ കേരളത്തിൽ നടമാടുന്ന ഹീനമായ അവഹേളന ശ്രമങ്ങൾക്ക് പിന്നിലുള്ള നിഗൂഢ താൽപ്പര്യങ്ങളെ തിരിച്ചറിഞ്ഞു മുന്നേറണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.
ബ്രണ്ണൻ കോളേജിലെ ചിത്രവും, "കക്കുകളി" എന്ന നാടകവും മതേതരത്വത്തിന്റെ കാവലാളുകളുടെ കൈയ്യൊപ്പോട് കൂടിയാണെന്നുള്ളത് കേരളത്തിന്റെ മതേതര ഭാവിക്കു ഭീഷണിയാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.സാബു ഓലിക്കൽ, ടോമി പൂവത്തിങ്കൽ, യുവജന പ്രതിനിധി മിഥുൻ മണിയങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. "ഭരണ കൂടം മതേതരത്വത്തെ മാനിക്കുക," " ക്രൈസ്തവ ന്യൂന പക്ഷ അവകാശങ്ങൾ ഉറപ്പു വരുത്തുക, "വർഗ്ഗീയ ലഹളക്ക് കളമൊരുക്കുന്നവരെ ഒറ്റപ്പെടുത്തുക" തുടങ്ങിയ പ്ലകാർഡുകൾ യോഗത്തിൽ നിറഞ്ഞിരുന്നു.