വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റും, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ആപ്പാഞ്ചിറ പൊന്നപ്പന്‍ അന്തരിച്ചു

New Update

publive-image

കടുത്തുരുത്തി: വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആപ്പാഞ്ചിറ പൊന്നപ്പന്‍(71) അന്തരിച്ചു. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് ആപ്പാഞ്ചിറ മുടന്തന്‍കുഴി വീട്ടില്‍ പൊന്നപ്പന്‍ പൊതുപ്രവര്‍ത്തനരംഗത്തേയ്ക്ക് കടന്നുവന്നത്. 22 വര്‍ഷമായി ആപ്പാഞ്ചിറ പൗരസമിതി പ്രസിഡന്റാണ്.

Advertisment

എസ്.എന്‍.ഡി.പി.യോഗം മുന്‍ കൗണ്‍സിലര്‍, ശ്രീനാരായണ എംപ്ലോയീസ് ഫോറം സ്ഥാപക പ്രസിഡന്റ്, ശ്രീനാരായണ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫോറം സ്ഥാപക പ്രസിഡന്റ്, കോട്ടയം ഡി.സി.സി. മുന്‍ അംഗം, എസ്.എന്‍.ഡി.പി. യോഗം പൂഴിക്കോല്‍ ശാഖാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബി.എസ്.പി. സംസ്ഥാന സെക്രട്ടറിയായിരുന്നു. ബി.എസ്.പി. സ്ഥാനാര്‍ഥിയായി ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്. സഹകരണസംഘം മുന്‍ ജീവനക്കാരനായിരുന്നു. മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ ആദ്യകാല പ്രവര്‍ത്തകനാണ്.

ഭാര്യ: വത്സമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: പി. ഇന്ദു(യു.കെ.), നീതു, രാധുലക്ഷ്മി(ഡയറക്ടര്‍, സ്‌കേപ്പ് ഇന്‍ഡ്യ). മരുമക്കള്‍: സുനില്‍, രാഹുല്‍(ഫിനാന്‍സ് മാനേജര്‍, നാഷണല്‍ ടെക്സ്റ്റല്‍സ് കോര്‍പ്പറേഷന്‍), യദുകൃഷ്ണന്‍(സ്ഥാപകന്‍, സ്‌കേപ്പ് ഇന്‍ഡ്യ). സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.

Advertisment