നഖ്ശബന്ദിയ ത്വരീഖത്ത് എന്ന ആത്മീയ സംഘടനയുടെ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച പത്തൊമ്പതാമത് സമൂഹ വിവാഹം നടന്നു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് ജില്ലയിലെ പുത്തൻവീട് കേന്ദ്രമായി പ്രവർത്തിക്കുന്ന നഖ്ശബന്ദിയ ത്വരീഖത്ത് എന്ന ആത്മീയ സംഘടനയുടെ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച പത്തൊമ്പതാമത് സമൂഹ വിവാഹമാണ് ഇന്ന് നടന്നത്. 20 ജോഡി യുവതി യുവാക്കളാണ് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത്. നഖ്ശബന്ദിയ്യ തരീഖത്തിന്റെ ഇപ്പോഴത്തെ പേട്രനായ സയ്യിദ് പി.വി. ഷാഹുൽ ഹമീദ് അവർകളുടെ മേൽനോട്ടത്തിലാണ് സമൂഹ വിവാഹം സംഘടിപ്പിക്കപ്പെട്ടത്.

Advertisment

publive-image

1988 ൽ .നടന്ന ആദ്യ സമൂഹ വിവാഹം മുതൽ ഇന്നത്തേതടക്കം ആകെ 507 ജോഡി യുവതി യുവാക്കളാണ് സമൂഹ വിവാഹത്തിലൂടെ പ്രസ്ഥാനത്തിൽ വിവാഹിതരായത്. വിവാഹങ്ങൾ ഒന്നിച്ചു നടത്തുന്നത് വഴി സാമ്പത്തിക ചെലവുകളും മനുഷ്യ പ്രയത്നവും പരമാവധി കുറയ്ക്കുവാനും അത് മറ്റു ക്രിയാത്മക മേഖലകളിലേക്ക് തിരിച്ചുവിടാനും കഴിയുന്നു. അതോടൊപ്പം സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗൽഭരുടെ സാന്നിധ്യത്തിലും ആശിർവാദത്തിലും വിവാഹം നടത്താൻ കഴിയുക എന്നത് ഒരു സൗഭാഗ്യവും സന്തോഷം നൽകുന്ന കാര്യവുമാണ്.

വധു വരൻമാർക്കുള്ള സ്വീകരണ പരിപാടി കോഴിക്കോട് പാർലമെന്റ് മണ്ഡലം എംപി ശ്രീ എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പേട്രൻ സയ്യിദ് പി.വി ഷാഹുൽ ഹമീദ് അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ ബി സി അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. എംഎൽഎമാരായ അഡ്വ. ടി. സിദ്ദീഖ്, ശ്രീ പി കെ ബഷീർ, അഡ്വ. പിടിഎ റഹീം, ശ്രീ. നജീബ് കാന്തപുരം, ശ്രീ. ടി.വി ഇബ്രാഹിം മുൻ എംഎൽഎ വി.എം ഉമ്മർ മാസ്റ്റർ, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ലീഗ് ജില്ലാ പ്രസിഡൻറ് എം എ റസാഖ് മാസ്റ്റർ ,ബി.ജെ.പി ദേശീയ സമിതി അംഗം മോഹനൻ മാസ്റ്റർ,സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത്, ഏരിയ സെക്രട്ടറി പി.ബാബു, പത്മശ്രീ കെ കെ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാകൃഷ്ണൻ , സലീം മടവൂർ ,വി കെ അബ്ദുറഹിമാൻ , എം എ ഗഫൂർ മാസ്റ്റർ, നസീമ ജമാലുദ്ദീൻ, പക്കർ പന്നൂർ, താമരശ്ശേരി തഹസിൽദാർ സുബൈർ, വില്ലേജ് ഓഫീസർ ബഷീർ തുടങ്ങിയ പ്രഗൽഭർ ആശംസകൾ അർപ്പിച്ചു. അൽ മദസത്തുന്നഖ്ശബന്ദിയ്യ കേന്ദ്ര വിദ്യാഭ്യാസ ബോർഡ് വൈസ് ചെയർമാൻ പി കെ സുലൈമാൻ മാസ്റ്റർ നന്ദി പറയുകയും ജോയിന്റ് സെക്രട്ടറി അബ്ദുൽ ഖാദർ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
വധൂവരന്മാരെ പൂച്ചെണ്ട് നൽകി വേദിയിലേക്ക് ആനയിക്കുകയും ഉപഹാരങ്ങളും പാരിതോഷികങ്ങളും നൽകി യാത്ര അയക്കുകയും ചെയ്തു.

Advertisment