/sathyam/media/post_attachments/U6uA5jUB0moyg0k0owcK.jpg)
വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ വടക്കാങ്ങര കിഴക്കേകുളമ്പ് വടക്കേകുളമ്പ് റോഡിൽ നിലനിന്നിരുന്ന വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ച് നവീകരിച്ച കിഴക്കേകുളമ്പ് - വടക്കേകുളമ്പ് റോഡിന്റെയും കൾവർട്ടിന്റെയും ഉദ്ഘാടനം മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ നാട്ടുകാരുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു.
സക്കരിയ കാരിയാത്ത്, കുറ്റിപ്പുളിയൻ മുഹമ്മദലി, കെ ജാബിർ, പി.കെ സൈദബു തങ്ങൾ, കെ.പി ഉസ്മാൻ, സി.കെ സുധീർ, സക്കീർ കരുവാട്ടിൽ, ശരീഫ് വാഴക്കാടൻ, പി.കെ മുസ്തഫ തങ്ങൾ എന്നിവർ സംസാരിച്ചു.