/sathyam/media/post_attachments/DUUW1Mxpco6F30mmakOi.jpeg)
പാല: യുവജനങ്ങൾ സംസ്ഥാനം വിട്ട് പോകുന്നത് തടയാൻ കാർഷിക മേഖലയിൽ യുവജനങ്ങളെ അടുപ്പിക്കാനുള്ള ഉത്തേജനവും പദ്ധതികളും ആരംഭിക്കുവാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ നേത്യയോഗം ആവശ്യപ്പെട്ടു.
ഇടതുപക്ഷ സർക്കാരിന്റെ പുതിയ വ്യവസായ നയം കാർഷിക മേഖലയിലേ ഉൽപന്നങ്ളുടെ മുല്യ വർദ്ധിത ഉല്പന്നങ്ങളാക്കുന്ന വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കണം
കാർഷിക മേഖലയിൽ യുവ വ്യവസായികളായ കേരളത്തിലെ ആഭ്യസ്ഥത വിദ്യരായ ചെറുപ്പക്കാരെ ആകർഷിച്ച് ഇവിടെ തന്നെ നിലനിർത്താൻ സർക്കാരുകൾ അടിയന്തര നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഏൽ ബി കുഞ്ചറക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴി മല യോഗം ഉദ്ഘാടനം ചെയ്യതു പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രാഫ. ലോപ്പസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. സാജൻ തൊടുക. ഔസേപ്പച്ചൻ വാളിപ്ലാക്കൽ മാത്ത കുട്ടി കുഴിഞ്ഞാലി സിറിയക് ചാഴികാടൻ ആൽബിൻ പേ ണ്ടാനം . ജെ ഫിൻ പ്ലാപറമ്പിൽ ബിനു പുലിയറുമ്പിൽ ഡേവിസ് പ്ലാ ബ്ബാനി സുനിൽ പയ്യമ്പള്ളി. ഡിനു ചാക്കോ അനീഷ് തേവര പടിക്കൽ ജീൻസ് കുര്യൻ ഷോ ജി ആയില്യക്കുന്നേൽ ജോബ് സി. സ്കറിയ രാഹുൽ ബി.പിള്ള ബിപിൻ വെട്ടിയാനി ക്കൽ എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us